ആര്‍ എസ് എസ് - ഒരു ആമുഖം
ആരംഭം:-
1925 സെപ്റ്റംബര്‍ 27നു നഗ്പൂരിനു സമീപം മോഹിതവാഡ എന്ന സ്ഥലത്ത് ഏതാനുംയുവാക്കളുമായി പൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ സാംസ്‌കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആയിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യശാഖകള്‍ ഒരേ സമയം നടക്കുന്നു, ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു .
ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച ഇരുപതിനായിരത്തില്‍ പരം മുഴുവന്‍ സമയപ്രചാരകന്‍മാര്‍, നൂറ്റി നാല്പതോളം പരിവാര്‍ സംഘടനകള്‍, സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന്‍ സാധിക്കുന്നു.
പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ്ജി, രജ്ജു ഭയ്യ, സുദര്‍ശന്‍ജി എന്നിവരും ഇപ്പോള്‍ ശ്രീ മോഹന്‍ ജി ഭഗവത് പരമോന്നത പദവി ആയ സര്‍ സംഘ ചാലക് ആയി പ്രവര്‍ത്തിക്കുന്നു.
............... ............... ............... ............... ............... ............... ............... .....
എന്താണ് ആര്‍ എസ് എസ് ?
രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല; അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ്, ഒരു ദേശീയ വികാരം ആണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറിയ ലക്ഷ്യങ്ങൾ (രാഷ്ട്രീയ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘാടനത്തിലൂടെ (മതം അല്ല) സമൂഹ ഉന്നതി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കു ന്നു.
ഓരോ സ്വയം സേവകനും സംഘം ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കു ന്നു.
............... ............... ............... ............... ............... ............... ............... .....
ലക്‌ഷ്യം:-
ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം.
'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേതറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള് ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍.
............... ............... ............... ............... ............... ............... ............... .....
എന്താണ് ശാഖ ?
ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ്. ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍ വ്യക്തി നിര്‍മ്മാണത്തിന് ആവശ്യമായ കാര്യ പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍, വ്യായാമങ്ങള്‍ തുടങ്ങിയവ.) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു.
............... ............... ............... ............... ............... ............... ............... .....
എന്താണ് ഹിന്ദു ?
ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്.
"ഹിമാലയം സമാരഭ്യ
യാവദ്-ഇന്ദു-സരോ വരം
തംദേവനിര്‍മ്മിതംദേശം ഹിന്ദുസ്ഥാനംപ്രചക്ഷതെ"
ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമാ യ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.
“ആസിന്ധോ: സിന്ധുപര്യന്താ
യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരീതി സ്മൃത: ”
കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂടി, സപ്ത സിന്ധു മുതല്‍ സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത് . ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍. സംഘ പ്രാര്‍ത്ഥനയില് നിന്നും ഇതു മനസിലാക്കാം
............... ............... ............... ............... ............... ............... ............... .....
ചരിത്രസംഭവം
1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള് ഒരു കൂട്ടം ആളുകള്‍(കമ്മ്യൂണിസ്റ്റുകൾ) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും പണയം വെച്ച് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സൈന്യത്തെ സഹായിക്കാന്‍ സ്വയം മുന്നോട്ടു ചെന്നു. പ്രാദേശികമായ സഹായങ്ങള്‍ക്ക് പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി.
ഓര്‍മ വെച്ച നാള്‍ മുതല്‍ RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെമരണത്തിനു ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും പറഞ്ഞു കൊണ്ട്അദ്ദേഹം ഗുരുജി ഗോള്വാൾക്കറെ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ക്ക് പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട് നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.