ശക്തി തരൂ നീ ശക്തി തരൂ
ഹേ യുഗ ജനനീ ശക്തി തരൂ
ഇരുട്ടിലിടരും ലോകത്തിന്നൊരു ദിശകാണിക്കാന്‍ ദീപ്തി തരൂ
ഭീകര ദൈത്യഗണങ്ങളെ ഞൊടിയില്‍ നിഹനം ചെയ്ത ധനുസ്സു തരൂ
വെടിഞ്ഞു ചെങ്കോല്‍ ഉടുത്തു മരവുരി നയിച്ച ഘോര തപസ്സു തരൂ
കരകാണാക്കടലലമാലകളെ
കടന്ന സുരതേജസ്സു തരൂ
മദിച്ച ലങ്കാപതിയുടെ ഹുങ്കിനെ
ഹനിച്ച ദിവ്യ ധനുസ്സു തരൂ
(ശക്തി തരൂ )
ഗോപാലകരുടെ അകമേയറിവിന്‍ പുലരൊളി വിതറിയ മുരളി തരൂ
വിമൂഢഭാവമകറ്റി മഹത്താം
ഉള്‍ക്കണ്ണേകിയ ഗീത തരൂ
യുദ്ധോത്സുകരായ് മുന്നേറീടാന്‍
വീറു പകര്‍ന്നാ ശംഖു തരൂ
പ്രളയം പോലും അചഞ്ചല മതിയായ്
കണ്ട മഹാ സമ ബുദ്ധി തരൂ
(ശക്തി തരൂ )
ശുദ്ധി തരൂ നീ ശുദ്ധി തരു
പവിത്ര ജീവിത വൃത്തി തരു
കളങ്ക ലേശം പുരളാതുള്ളൊരു
തുറന്ന ജീവിതശൈലി തരു
പണം പ്രതാപം ഭോഗമിതെല്ലാം
ജയിച്ച ദൈവിക ദൃഷ്ടി തരു
സമസ്ത ഭാരത ദൈന്യം തീര്‍ക്കാന്‍ സദാതുടിക്കും കരളു തരു
(ശക്തി തരൂ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.