2018, ഫെബ്രുവരി 25, ഞായറാഴ്‌ച

നളന്ദ

നളന്ദ

പുരാതന ഇന്ത്യയിലെ ഒരു സർവകലാശാല- യായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവക-ലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവ- കലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാ- മ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹ ബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.

സമുച്ചയം, പ്രവർത്തനം

ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാ- ശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനി -ന്നിരുന്നത്. നൂറു പ്രഭാഷണശാലകളുണ്ടാ- യിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയാ- യിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.

ഷ്വാൻ ത്സാങിന്റെ സന്ദർശനം

പ്രധാന ലേഖനം: ഷ്വാൻ ത്സാങ്
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു‌:-

“അത്യധികം കഴിവും ബുദ്ധിശക്തിയു മുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. ”

അദ്ധ്യാപകർ

നാളന്ദയിൽ ഒരുകാലത്ത് പ്രധാനാദ്ധ്യാപക- നായിരുന്നു ശീലഭദ്രൻ. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയിൽ മുഴുവൻ അദ്ദേഹം പ്രശസ്തനായിരുന്നു. ശീലഭദ്രന്റെ പ്രശസ്തിയാണ്‌ ഷ്വാൻ ത് സാങിനെ നളന്ദ സന്ദർശിക്കാൻ പ്രേരിപ്പിച്ച ഘടകം എന്ന് അഭിപ്രായമുണ്ട്. പ്രശസ്ത ബുദ്ധമത ചിന്തകനും ആയുർവേദാചാര്യനുമായ നാഗാർജ്ജുനനും നളന്ദയിലെ അദ്ധ്യാപകനായിരുന്നു.

അധഃപതനം

1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാ സമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതന -ത്തിലേക്ക്  കൂപ്പുകുത്തി.

അവശിഷ്ടങ്ങൾ

നാളന്ദ സർ‌വകലാശാലയുടെ മുദ്ര - നാളന്ദ
രാജ്‌ഗിറിന് പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് നളന്ദയുടെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 800 വർഷങ്ങളായി ഈ അവശിഷ്ടങ്ങൾ അങ്ങനെ കിടക്കുന്നു.

ഏകദേശം 1,50,000 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ഈ അവശിഷ്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഹുയാൻസാങിന്റെ വിവരണം അടിസ്ഥാനമാക്കി നോക്കിയാൽ നാളന്ദയുടെ 90 ശതമാനം ഭാഗവും ഇനിയും ചികഞ്ഞെടുത്തിട്ടില്ല.

നശിച്ച് ആയിരത്തോളം വർഷങ്ങൾക്കു ശേഷം നാളന്ദ സർവകലാശാല ഇന്ന് പുനർനിർമ്മിക്കാനൊരുങ്ങുന്നതായി വാർത്തയുണ്ട്.

പുനരുദ്ധാരണം

സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാൻ‍,സിംഗപ്പൂർ‍ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന് സംയുക്തമായാണ് ഈ പുനർനിർമ്മാണം.

സമിതിചെയർമാൻ അമർത്യസെൻ ആണ്.

സ്ഥലം

ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർ നിർമ്മിക്കപ്പെടുന്നത്. ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.

പാഠ്യവിഷയങ്ങൾ

ഗണിതത്തിനും ശാസ്ത്രത്തിനും സുപ്രസിദ്ധമായിരുന്ന നളന്ദയിൽ ഈ വിഷയങ്ങൾക്ക് ഇനി സ്ഥാനമുണ്ടാവില്ല. ബുദ്ധമതപഠനം, തത്വശാസ്ത്രം, മത താരതമ്യപഠനം, സമാധാനം, ബിസിനെസ്സ് മാനേജ്മെന്റ്, ഭാഷയും സാഹിത്യവും, പരിസ്ഥിതി വിഷയങ്ങൾ എന്നിവയാവും.

2018, ഫെബ്രുവരി 24, ശനിയാഴ്‌ച

ആര്‍ എസ് എസ് - ഒരു ആമുഖം


ആര്‍ എസ് എസ് - ഒരു ആമുഖം

ആരംഭം:-
1925 സെപ്റ്റംബര്‍ 27നു നഗ്പൂരിനു സമീപം മോഹിതവാഡ എന്ന സ്ഥലത്ത് ഏതാനുംയുവാക്കളുമായി പൂജനീയ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ സാംസ്‌കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു. ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആയിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യശാഖകള്‍ ഒരേ സമയം നടക്കുന്നു, ലക്ഷ കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു .
ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച ഇരുപതിനായിരത്തില്‍ പരം മുഴുവന്‍ സമയപ്രചാരകന്‍മാര്‍, നൂറ്റി നാല്പതോളം പരിവാര്‍ സംഘടനകള്‍, സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന്‍ സാധിക്കുന്നു. 
പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ്ജി, രജ്ജു ഭയ്യ, സുദര്‍ശന്‍ജി എന്നിവരും ഇപ്പോള്‍ ശ്രീ മോഹന്‍ ജി ഭഗവത് പരമോന്നത പദവി ആയ സര്‍ സംഘ ചാലക് ആയി പ്രവര്‍ത്തിക്കുന്നു.
............... ............... ............... ............... ............... ............... ............... .....

എന്താണ് ആര്‍ എസ് എസ് ?

രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, മത സംഘടനയോ അല്ല; അത് ഒരു ചര്യയാണ്, ധര്‍മ്മം ആണ്, ഒരു ദേശീയ വികാരം ആണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സനാതന ധര്‍മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്‌ഷ്യം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറിയ ലക്ഷ്യങ്ങൾ (രാഷ്ട്രീയ) മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ സംഘാടനത്തിലൂടെ (മതം അല്ല) സമൂഹ ഉന്നതി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കു ന്നു.
ഓരോ സ്വയം സേവകനും സംഘം ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികള്‍ ആയ വ്യക്തികളെ ശാഖകളില്‍ കൂടി വാര്‍ത്തെടുക്കു ന്നു.
............... ............... ............... ............... ............... ............... ............... .....

ലക്‌ഷ്യം:-

ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്‌ഷ്യം.
'വസുധൈവ കുടുംബകം' അല്ലെങ്കില്‍ ലോകമേതറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്‌ഷ്യം. സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങള് ‍ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുക എന്നിവയാണ് ആര്‍ എസ് എസ്സിന്‍റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്‍.
............... ............... ............... ............... ............... ............... ............... .....

എന്താണ് ശാഖ ?

ഒരു മണിക്കൂര്‍ നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല്‍ സമ്പന്നമാണ്. ഭാരതാംബയുടെ പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാമം നല്‍കി തുടങ്ങുന്ന ശാഖകള്‍ വ്യക്തി നിര്‍മ്മാണത്തിന് ആവശ്യമായ കാര്യ പരിപാടികള്‍ക്ക് ശേഷം (വിവിധതരം കളികള്‍, ദേശ സ്നേഹം ഉണര്‍ത്തുന്ന കഥകള്‍, ഗണഗീതങ്ങള്‍, വ്യായാമങ്ങള്‍ തുടങ്ങിയവ.) പോറ്റമ്മആയ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു.
............... ............... ............... ............... ............... ............... ............... .....

എന്താണ് ഹിന്ദു ?

ഹിന്ദു എന്നാല്‍ സംഘം കാണുന്നത് ഒരു ധര്‍മ്മം ആയിട്ടാണ്.
"ഹിമാലയം സമാരഭ്യ 
യാവദ്-ഇന്ദു-സരോ വരം 
തംദേവനിര്‍മ്മിതംദേശം ഹിന്ദുസ്ഥാനംപ്രചക്ഷതെ"
ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാ സമുദ്രം വരെയുള്ള ദേവനിര്‍മ്മിതമാ യ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.

ആസിന്ധോ: സിന്ധുപര്യന്താ
യസ്യ ഭാരതഭൂമികാ
പിതൃഭൂ: പുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരീതി സ്മൃത: ”
കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രങ്ങള്‍, ഉത്തര സിന്ധു നദിയുടെ ഉത്ഭവസ്ഥാനമായ കൈലാസം, എന്നീ നാലതിരുകലോടുകൂടി, സപ്ത സിന്ധു മുതല്‍ സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്‍ക്കെല്ലമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത് . ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര്‍ ആണ് സ്വയം സേവകര്‍. സംഘ പ്രാര്‍ത്ഥനയില് ‍ നിന്നും ഇതു മനസിലാക്കാം
............... ............... ............... ............... ............... ............... ............... .....

ചരിത്രസംഭവം

1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള് ‍ ഒരു കൂട്ടം ആളുകള്‍(കമ്മ്യൂണിസ്റ്റുകൾ) ചൈനയെ അനുകൂലിച്ചു. അപ്പോഴും ഭാരതാംബയുടെ മക്കള്‍ ജീവന്‍പോലും പണയം വെച്ച് അരുണാചല്‍ പ്രദേശ്‌ അതിര്‍ത്തിയില്‍ സൈന്യത്തെ സഹായിക്കാന്‍ സ്വയം മുന്നോട്ടു ചെന്നു. പ്രാദേശികമായ സഹായങ്ങള്‍ക്ക് പുറമേ, വൈദ്യ സഹായം, സാധനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ത്യന്‍ കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന മന്ത്രിക്കു കത്തെഴുതി.
ഓര്‍മ വെച്ച നാള്‍ മുതല്‍ RSS നെ എതിര്‍ത്തു കൊണ്ടിരുന്ന നെഹ്റു തന്നെമരണത്തിനു ഒരു വര്‍ഷം മുന്‍പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്‍ഹിക്കുന്നു എന്നും പറഞ്ഞു കൊണ്ട്അദ്ദേഹം ഗുരുജി ഗോള്വാൾക്കറെ ഫോണില്‍ വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു. തുടര്‍ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 3500 സ്വയം സേവകര്‍ക്ക് പൂര്‍ണ ഗണവേഷത്തില്‍ ചെങ്കോട്ടയില്‍ മാര്‍ച്ചു ചെയ്തു പ്രസിഡന്റിനു സല്യൂട്ട് നല്‍കാന്‍ അവസരം ഒരുക്കുകയും ചെയ്തു.

2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച

ശബരി മല


ശബരി മല

പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകളുടെ മധ്യത്തിലായി ശബരിമല സ്ഥിതിചെയ്യുന്നു. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ധര്‍മ്മശാസ്താക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് ശ്രീ അയ്യപ്പന്‍റെ ക്ഷേത്രം. അയ്യപ്പനെ ഹരിഹരാത്മജനാണ് അയ്യപ്പന്‍. 'ഹരി' വിഷ്ണുവും 'ഹരന്‍' ശിവനുമാണ്. ഇവരണ്ടും ഈശ്വര ഗുണങ്ങളാണ്, ഈ ഗുണങ്ങള്‍ ചേര്ന്നു ഉണ്ടായതാണ് ശ്രീ ധര്‍മശാസ്താവ്. ശബരിമലയിലെ അഗ്നികുണ്ഡം വേദങ്ങളിലെ അഗ്നിഹോത്രമാണ്. അയ്യപ്പന്‍റെ മുദ്രയായ ചിന്മുദ്ര പെരുവിരലും ചൂണ്ടു വിരലും ചേര്‍ന്നതാണ്. പെരുവിരല്‍ 'ഞാന്‍' ആണ് ചൂണ്ടുവിരല്‍ നീയും. ആ ഞാന്‍ നീ തന്നെ എന്നതിനെയാണ് ചിന്മുദ്ര സൂചിപ്പിക്കുന്നത്. ശബരിമലയില്‍ കാണുന്ന 'തത്വമസി' എന്ന വാക്കിന്റെ അര്‍ത്ഥവും അതുതന്നെ. 'തത്വമസി' എന്നപദം ചാന്ദോഗ്യ ഉപനിഷത്തിലെതാണ്.

ശബരിമലയിലെ പതിനെട്ടാം പടി അവിടെയുള്ള പതിനെട്ടു മലകളെ സൂചിപ്പിക്കുന്നു എന്ന് പറയാറുണ്ട്. കൂടാതെ വേറെയും വാദഗതികളുണ്ട്. അതായത് അഞ്ച് പടികള്‍ അഞ്ച് ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു. എട്ടു പടികള്‍ എട്ടു രാഗങ്ങളെയും, മൂന്ന് പടികള്‍ മൂന്ന് ഗുണങ്ങളെയും, ഒരു പടി അവിദ്യയേയും അവസാനത്തേത് വിദ്യയും സൂചിപ്പിക്കുന്നു. അയ്യപ്പന്‍റെ പതിനെട്ടു പടികള്‍ ഋഗ്വേദം, യുജുര്‍വേദം, സാമവേദം, അഥര്‍വവേദം, എന്നീ നാല് വേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ് എന്നിങ്ങനെ വേദംഗങ്ങള്‍ ആരും. സംഖ്യം, വൈശേഷികം , ന്യായം, യോഗം, മീമാംസ, വേദാന്തം എന്നീ ഉപന്ഗങ്ങളും. ആയുര്‍വേദം, ധനുര്‍വേദം എന്നീ ഉപവേടങ്ങളും ചേര്‍ന്നാല്‍ പതിനെട്ടു. ഇവ പതിനെട്ടു പടികളെ സൂചിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു.

ഐതിഹ്യം

പണ്ട് പാലാഴിമഥന സമയത്ത് പാലാഴി കടഞ്ഞെടുത്ത അമൃത്‌
അസുരന്‍മാര്‍ സൂത്രത്തില്‍ കൈക്കലാക്കി. അത് തിരിച്ചെടുക്കാനായി വിഷ്ണു മോഹിനീ രൂപം സ്വീകരിച്ചു. ഈ രൂപത്തില്‍ ആകൃഷ്ട്ടനായ ശിവഭഗവാന് മോഹിനിയില്‍ ജനിച്ചതാണ് അയ്യപ്പനെന്നാണ് വിശ്വാസം. മഹിഷി വധമായിരുന്നു അയ്യപ്പന്‍റെ അവതാര ഉദ്ദേശം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടുമക്കളില്ലാതെ വിഷമിക്കുകയായിരുന്ന രാജാവ് ആ കുട്ടിയെ കൊട്ടാരത്തില്‍ കൊണ്ടുപോയി . കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠന്‍“ എന്നു പേരും നല്കി.

ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്ന പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്കു ശേഷം രാജാവിന്‌ സ്വന്തം കുഞ്ഞു പിറക്കുകയും. ആ കുഞ്ഞിനെ രാജാവാക്കുവാന്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താകുകയും, അവരുടെ ഗൂഡപദ്ധതി പ്രകാരം രാജ്ഞിക്ക് വയറുവേദന വരുകയും കൊട്ടാരവൈദ്ധ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഡപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് പുലികളുമായി അയ്യപ്പന്‍ വിജയശ്രീലാളിതനായി മടങ്ങിയെത്തി. പുലിയുടെ പുറത്തിരുന്നു വരുന്ന അയ്യപ്പനെ കണ്ടു നാട്ടുകാരെല്ലാം ഭയക്കുകയും ഓടിയോളിക്കുകയും ചെയ്തു. അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിക്കുകയും . അവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തെന്നാണ് വിശ്വാസം. പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.

ശബരിമലയില്‍ പോകുന്നെങ്കില്‍ അത് എരുമേലി വഴിയായിരിക്കണം എന്ന് പഴമക്കാര്‍ പറയും. എരുമേലിയില്‍ നിന്നും കോട്ടപ്പടി, പേരൂര്‍തോട്, അഴുത, കരിമല, ചെറിയാനവട്ടം, നീലിമല, ശരംകുത്തിയാല്‍ വഴി ശബരിമലയിലെത്താം. എരുമേലിയില്‍ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക്‌ ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്‌. പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂര്‍ തോടില്‍ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക്‌ അഴുതയില്‍ നിന്നെടുത്ത കല്ല്‌ ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടര്‍ന്ന്‌ ഭക്തര്‍ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു

സോമനാഥ് ക്ഷേത്രം


സോമനാഥ് ക്ഷേത്രം

ആറുപ്രാവശ്യം ആക്രമണകാരികളാല്‍ തകര്‍ക്കപ്പെട്ട സോമനാഥിന്റെ അദ് ഭുതകരമായ കഥ...

Somnath means "The Protector of (the) Moon God"

ഭാരതത്തില്‍ 12 ജ്യോതിര്‍ലിന്ഘങ്ങള്‍ ആണ് ഉള്ളത് .....ശിവ ഭഗവാന്‍ സ്വയം നിര്‍മ്മിച്ചതോ അല്ലെങ്കില്‍ സ്വം ഭൂ ആയി ഉണ്ടായതോ ആണ് ഈ ഏറ്റവും പുരാതനമായ 12 ജ്യോതിര്‍ലിന്ഘങ്ങള്‍..അതില്‍ പ്രധാനമായുള്ളത് ആണ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം എന്ന് അറിയപ്പെടുന്നത് ...ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി ഏറ്റവും പവിത്രമായും തങ്ങളുടെ പരിശുദ്ധമായ ഒന്നായി കാണുന്നത് ആണ് സോമനാഥ് ..എന്നാല്‍ ഈ അമ്പലത്തിനു പറയാനുള്ളത് ....തകര്‍ക്കലുകളുടെയും ......വീണ്ടും പുനര്‍ നിമ്മാനത്തിന്റെയും അല്ഭുധ കഥകള്‍ ആണ് .......വിദേശ ആക്രമണകാരികള്‍ ആയ മുഗളന്മാര്‍ .....6 (six) ....പ്രാവശ്യം സോമനാഥ് ആക്രമിച്ചു .പല പ്രാവശ്യവും അതിനു മുകളില്‍ മോസ്ക് പണിത്..... .എന്നാല്‍ ശിവ ഭഗവാന്‍ നേരിട്ട് നിര്‍മ്മിച്ച ഈ അമ്പലത്തില്‍ അവര്‍ക്ക് ഒരിക്കലും അതീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല ..കാരണം അത് മനുഷ്യ നിര്‍മ്മിതം അല്ല തന്നെ ..അപ്പോള്‍ വെറും മനുഷ്യര്‍ക്ക് അത് തീര്‍ത്തും നശി പ്പിക്കാന്‍ സാധിക്കില്ല ......സ്വയം ഭൂ ആയി ഉണ്ടായ ജ്യോതിര്‍ലിന്ഘം ..കൂടുതല്‍ പുതുക്കി,,,, വലിയ ഒരു അമ്പലം പോലെ പണിതത് യാദവ രാജാവ് വല്ലഭി (ഗുജറാത്ത്‌ ) ആണ് അത് ഏകദേശം 649 CE ആണ് .

725 CE യില്‍ അറേബ്യന്‍ ഗവര്‍നെര്‍ ആയ ജുനയാദ്‌ (സിന്ധ് ) തന്റെ പട്ടാളത്തെ സോമനാഥ് ക്ഷേത്രം തകര്‍ക്കാന്‍ അയച്ചു............. .അങ്ങനെ ആദ്യമായി സോമനാഥ് തകര്‍ത്തു. അത് കഴിഞ്ഞു ഗുജറാത്ത്‌ പ്രതിഹാര രാജാവ് നഗഭാട്ട II സോമനാഥ് മൂന്നാമത്തെ പ്രാവശ്യം പുതിക്കി പണിതു .(815 CE).അത് stand stone കൊണ്ടുള്ള വലിയ അമ്പലമ ആയിരുന്നു .

1024 CE...മുഹമ്മദ്‌ ഗസ്നി ........എന്നാ ക്രൂരനായ മുഗള്‍ ആക്രമണകാരി ഈ അമ്പലം കൊള്ള അടിക്കുകയും തകര്‍ക്കുകയും ചെയ്തു ..വീണ്ടും ഈ അമ്പലം Gujjar Paramara King Bhoj of Malwa and the Solanki king Bhimadev I of Anhilwara, Gujrat പുനര്‍നിര്‍മ്മിച്ചു (1026 and 1042)

തടികൊണ്ടുള്ള പുനര്‍ നിര്‍മ്മാണം വീണ്ടും കുമാര്പല്‍ എന്നാ രാജാവ് ചെയ്തു (1143-72)

1296 CE ...ഈ പവിത്രമായ അമ്പലം വീണ്ടും ആക്രമണകാരിയായ മുഗള്‍ രാജാവ്‌ സുല്‍ത്താന്‍ അലാവുദ്ധിന്‍ ഖില്‍ജി തകര്‍ത്തു.താജ്‌ -ഉല്‍ -മ എന്നാ പുസ്തക പ്രകാരം അവിടുത്തെ രാജാവ് ആയ രാജ കരനെ ..ഗുജറാത്തില്‍ നിന്നും ഓടിക്കുകയും രാജ്യത്തെ സമ്പത്ത് മുഴുവന്‍ കൊള്ള അടിക്കുകയും ചെയ്തു .ക്ഷേത്രം നശിപ്പിച്ചത് അവിടെ ഉണ്ടായിരുന്ന ടണ്‍ കണക്കിനു സ്വര്‍ണ്ണം കൂടാതെ കൊള്ളയും അടിച്ചു കൊണ്ട് പോയി .

(ഈ അമ്പലം മഹിപാല ദേവ എന്നാ രാജാവ് (Chudasama king of Saurashtra) പുനര്‍ നിര്‍മ്മിച്ചു. (1308 AD).പഴയ ശിവ ലിന്ഘം പുതിയതായി അദ്ദേഹത്തിന്റെ മകന്‍ പുന പ്രതിശ്ട്ടിച്ച്ചു . (1326 - 1351 AD))

1375 CE ഈ മഹത്തായ സോമനാഥ് വീണ്ടും മുഗളന്മാര്‍ - മുസഫ്ഫെര്‍ ഷാ I എന്നാ സുല്‍ത്താന്‍ തകര്‍ത്തു ...വീണ്ടും കലി അടങ്ങാതെ അടുത്ത സുല്‍ത്താന്‍ മുഹമ്മേദ്‌ ബഗ്ദ ബാക്കി വന്നതിനെ പിന്നയും തകര്‍ത്തു.

1701 CE...വീണ്ടും പുനര്‍ നിര്‍മ്മിച്ച ആ അമ്പലം ഒരു മടിയും കൂടാതെ ക്രൂരനായ മുഗള്‍ രാജാവ് ഓരങ്ങസീബ്‌ .........സോമനാഥ് തകര്‍ക്കുകയും അതിനു മുകളില്‍ മോസ്ക് പണിയുകയും ചെയ്തു ..പക്ഷെ എന്നാലും ഒറ്റ നോട്ടത്തില്‍ തന്നെ അമ്പലം കാണാന്‍ കഴിഞ്ഞു അവിടെ എന്ന് ചരിത്രകാരന്മാര്‍ ..
അതിനു ശേഷം പുന ,നാഗ്പൂര്‍ ,ഇന്‍ഡോര്‍ ,ഗ്വാളിയോര്‍ രാജാക്കന്മാരുടെ കൂട്ടായ പരിശ്രമം നിമിത്തം സോമനാഥ് 1783 AD ഇല വീണ്ടും പുനര്‍ പുരന്‍ നിര്‍മ്മിച്ചു. ആ സമയത്ത് അവിടെ മോസ്ക് ആയി മാറ്റിയിരുന്നു .

അത് അങ്ങനെ നിന്നു ...ശിവ ഭഗവാന്‍ നേരിട്ട് പ്രതിഷ്ട്ട നടത്തിയിടത്തു മോസ്കും കൂടി ...സ്വാതന്ത്ര്യം കിട്ടികഴിഞ്ഞു രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി ആയ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ .സോമ നാഥിന്റെ ഈ ദുരവസ്ഥ കണ്ടു .അദ്ദേഹം സോമനാഥ് പുനര്‍ നിര്‍മ്മിക്കാന്‍ ഓര്‍ഡര്‍ ഇട്ടു ...അങ്ങനെ എത്ര തകര്‍ക്ക പെടെല്‍ കഴിഞ്ഞാലും സാക്ഷാല്‍ ശിവ ഭഗവാന്റെ പ്രതിരൂപമായ സോമനാഥിനെ ഒന്ന് സപരശിക്കാന്‍ പോലും ഒരാള്‍ക്കും കഴിയില്ല എന്നാ സത്യം തെളിഞ്ഞു നിന്നു .അതാണ്‌ ശിവ ഭഗവാന്റെ ശക്തി ...

സര്‍ദാര്‍ പട്ടേലും k.m.മുന്‍ഷിയും കൂടി ഗാന്ധി യുടെ അനുവാദത്തോടെ സോമനാഥ പുനര്‍ നിര്‍മ്മിക്കാനും മോസ്ക് അല്‍പ്പം ദൂരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പണിത് കൊടുക്കവാനും തീരുമാനം ആയി . കുറെ കഴിഞ്ഞു പട്ടേല്‍ മരിക്കുകയും മുന്‍ഷി അതിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു .1951 -ഇല ഭാരതത്തിനെ പ്രസിഡന്റ്‌ ആയ രാജേന്ദ്ര പ്രസാദ്‌ അമ്പലത്തിന്റെ പണിയുടെ കല്ലിടല്‍ നടത്തി ..ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു

"It is my view that the reconstruction of the Somnath Temple will be complete on that day when not only a magnificent edifice will arise on this foundation, but the mansion of India's prosperity will be really that prosperity of which the ancient temple of Somnath was a symbol.".[23] He added "The Somnath temple signifies that the power of reconstruction is always greater than the power of destruction"

എന്നാല്‍ നെഹ്‌റു ഈ നീക്കാത്തിനു എതിര് ആയിരുന്നു ...അമ്പല പുന നിര്‍മ്മാണം എന്ന് പറയുന്നത് ഒരു ഹിന്ദു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആകും എന്ന് നെഹ്‌റു ഭയപ്പെട്ടു ..എന്നാല്‍ രാജേന്ദ്ര പ്രസാദും മുന്‍ഷിയും മറ്റൊരു അഭിപ്രായമായിരുന്നു ..അവരുടെ അഭിപ്രായം കാലങ്ങളായി അന്യായം അനുഭവിച്ച ഹിന്ദു ജനതോടുള്ള നീതി ആണ് അമ്പല പുനര്‍ നിര്‍മ്മാണം എന്നത് ആയിരുന്നു ..അതും അവരെ പറഞ്ഞു സമ്മതിപ്പിച്ചു പരാതിക്കിട നല്‍കാതെ മോസ്ക് മാറ്റി പുനര്‍ നിമ്മിച്ചു കൊണ്ട് തന്നെ ....

13 )o നൂറ്റാണ്ടിലെ അറബി എഴുത്തുകാരന്‍ സോമനാഥിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇതാണ് ...

Zakariya al-Qazwini

The following extract is from “Wonders of Things Created, and marvels of Things Existing” by Zakariya al-Qazwini, a 13th-century Arab geographer. It contains the description of Somnath temple and its destruction:
“Somnath: celebrated city of India, situated on the shore of the sea, and washed by its waves. Among the wonders of that place was the temple in which was placed the idol called Somnath. This idol was in the middle of the temple without anything to support it from below, or to suspend it from above. It was held in the highest honor among the Hindus, and whoever beheld it floating in the air was struck with amazement, whether he was a Musulman or an infidel. The Hindus used to go on pilgrimage to it whenever there was an eclipse of the moon, and would then assemble there to the number of more than a hundred thousand."
“When the Sultan Yaminu-d Daula Mahmud Bin Subuktigin went to wage religious war against India, he made great efforts to capture and destroy Somnat, in the hope that the Hindus would then become Muhammadans. As a result thousands of Hindus were converted to Islam. He arrived there in the middle of Zi-l k’ada, 416 A.H. (December, 1025 A.D.). “The king looked upon the idol with wonder, and gave orders for the seizing of the spoil, and the appropriation of the treasures. There were many idols of gold and silver and vessels set with jewels, all of which had been sent there by the greatest personages in India. The value of the things found in the temples of the idols exceeded twenty thousand dinars."

ഹിന്ദു മതവും സംസ്കാരവും ലോകം ഉള്ളടത്തോളം നില നില്‍ക്കുമെന്നും ആരൊക്ക നശിപ്പിക്കാനും തകര്‍ക്കാന്‍ ശ്രമിച്ചാലും അത് നശിക്കുക ഇല്ല എന്നും കാരണം അത് ദൈവ നിര്‍മ്മിതമായ സംസ്കാരം ആണ് എന്നും അതിന്റെ ജന്മദേശമായ ഭാരതവും നൂറ്റാണ്ടുകളായി നില നില്‍ക്കുകയും ആരൊക്കെ ആക്രമിച്ചാലും .... വീണ്ടും വീണ്ടും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയര്തെഴുന്നെനില്‍ക്കും എന്നും ഈ അമ്പലത്തിന്റെ ഒറ്റ ഉദാഹരണം കൊണ്ട് തന്നെ മനസ്സിലാക്കാം ..കാരണം ഭാരതം ദൈവികവും ഋഷിമാരാലും വേദങ്ങലാലും നീര്‍മ്മിച്ച ദേശം ആണ് അത് നശിപ്പിക്കുക സാധ്യമല്ല .

തിരുപ്പതി


തിരുപ്പതി വെങ്കടേശ്വര മാഹാത്മ്യം


തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമിയുടെ മാഹാത്മ്യത്തെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഭഗവാന്‍റെ ദര്‍ശനം ലഭിക്കുന്നത് മഹാ പുണ്യമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി. അതുകൊണ്ടു തന്നെ സമ്പത്തിന്‍റെ കാര്യത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് തിരുപ്പതി ദേവസ്ഥാനം. തിരുപ്പതി തിരുമല ദേവസ്ഥാനം(ടി ടി ഡി) മാണ് ഈ ക്ഷേത്രം നോക്കി നടത്തുന്നത്.

ഐതീഹ്യം

ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമി(ബാലാജി) യെ കരുതുന്നത്. സ്വാമി പുഷ്കര്‍നിയുടെ ദക്ഷിണ തീരത്ത് ഭഗവാന്‍ വസിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുപ്പതി തിരുമലയ്ക്ക് ചുറ്റുമുള്ള ഏഴ് മലകള്‍ സപ്തഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭഗവാന്‍ വിഷ്ണു ശയിക്കുന്ന ശേഷ നാഗത്തിന്‍റെ ഏഴ് ഫണങ്ങളോടാണ് ഈ മലകളെ താരതമ്യം ചെയ്തിരിക്കുന്നത്. ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് വെങ്കടേശ്വരന്‍റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പതിനൊന്നാം നുറ്റാണ്ടില്‍ ജീവിച്ചിരുന്ന രാ‍മാനുജന്‍ തിരുപ്പതിയിലെ ഏഴ് മലകളും കയറിയെന്നും ഭഗവാന്‍ ശ്രീനിവാസന്‍(വെങ്കിടേശ്വര ഭഗവാന്‍റെ മറ്റൊരു പേര്) അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയെന്നും ഒരു ഐതീഹ്യമുണ്ട്. ശേഷം 120 വര്‍ഷം ഭഗവാന്‍ വെങ്കിടേശ്വരന്‍റെ മാഹാത്മ്യം പ്രചരിപ്പിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ആണ് ഇവിടെ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്നത്. ഈ ദിവസം ഭഗവാനെ ദര്‍ശിക്കുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണ ശേഷം ഇവര്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം.

ക്ഷേത്ര ചരിത്രം

വെങ്കിടേശ്വര ക്ഷേത്രം ചരിത്രം തെരഞ്ഞാല്‍ ഒന്‍പതാം നൂറ്റാണ്ടിലേക്ക് പോകേണ്ടി വരും. കാഞ്ചീപുരം ഭരണാധികാരികളായിരുന്ന പല്ലവന്മാരാണ് ക്ഷേത്രം സംരക്ഷിച്ചിരുന്നത്. എന്നാല്‍, ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നത് പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര രാജവംശത്തിന്‍റെ കാലത്താണ്.

1933 വരെ വര്‍ഷങ്ങളോളം ക്ഷേത്രഭരണം കയ്യാളിയിരുന്നത് ഹതിരംജി മഠത്തിലെ സന്യാസിമാരാണ്. 1933ന് ശേഷം മദ്രാസ് സര്‍ക്കാ‍ര്‍ ക്ഷേത്ര ഭരണം കയ്യാളുകയും ഭരണനടപടികള്‍ക്കായി ഒരു സ്വയം ഭരണ സ്ഥാപനത്തെ, തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) ചുമതലപ്പെടുത്തുകയും ചെയ്തു.

ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്‍റെ രൂപീകരണത്തിന് ശേഷം ടി ടി ഡി പുനസംഘടിപ്പിക്കുകയുണ്ടായി. ട്രസ്റ്റികളെ നിയമിക്കുകയും ആന്ധ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായി ഒരു എക്സിക്യൂട്ടിവ് ഓഫീസര്‍ ഭരണത്തലവനായി നിയോഗിക്കപ്പെടുകയും ചെയ്തു.

പ്രധാന ക്ഷേത്രം

ഭഗവാന്‍ വെങ്കിടേശ്വരന്‍റെ പുരാതനവും പരിപാവനവുമായ ക്ഷേത്രം ഏഴാമത്തെ മലയിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ സ്വാമി പുഷ്കരിനിയുടെ ദക്ഷിണ തീരത്ത് വെങ്കടാ‍ദ്രി മലയിലാണ് ഇതെന്നാതിനാല്‍ ഭഗവാന് വെങ്കടേശ്വരന്‍ എന്ന പേര് ലഭിക്കുകയും ചെയ്തു.

മറ്റ് മതക്കാര്‍ക്കും വെങ്കടേശ്വര ഭഗവാനെ ദര്‍ശിക്കാന്‍ വിലക്കുകളില്ല. ഭഗവാനെ ദര്‍ശിച്ചാല്‍ മാത്രമേ കലിയുഗത്തില്‍ മോക്ഷം ലഭിക്കൂ എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്.ദിനം പ്രതി 50000 തീര്‍ത്ഥാടകരെങ്കിലും ഇവിടെ ദര്‍ശനം നടത്താന്‍ എത്തുന്നുണ്ട്. ഭക്തജനങ്ങള്‍ക്കായി മികച്ച സൌകര്യങ്ങളാണ് ടി ടി ഡി ഒരുക്കിയിരിക്കുന്നത്.

മലകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് നടന്ന്

നിരവധി ഭക്തര്‍ ടി ടി ഡി മലകളില്‍ നിര്‍മ്മിച്ച നടപ്പാതയിലൂടെ നടന്ന് ഭഗവദ് ദര്‍ശനം നടത്തുന്നു. അലിപിരിയില്‍ നിന്നും തിരുമലയിലേക്ക് നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. ഞാനെന്ന ഭാവം ഇല്ലായ്മ ചെയ്യല്‍ ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഇവിടെ ബാര്‍ബര്‍മാരെ നിയമിച്ചിട്ടുണ്ട്. തലമുണ്ഡനം ചെയ്ത ശേഷം കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.

സര്‍വ ദര്‍ശനം

എല്ലാവര്‍ക്കും ദര്‍ശനം എന്നതാണ് സര്‍വദര്‍ശനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വൈകുണ്ഠം ക്യൂ കോം‌പ്ലക്സ് വഴി ആണ് സര്‍വദര്‍ശനത്തിനായുള്ള പ്രവേശനം. ഇപ്പോള്‍ കമ്പ്യുട്ടര്‍ വഴി ടിക്കറ്റുകള്‍ ബുക് ചെയ്യാം. തുടര്‍ന്ന് ദര്‍ശനത്തിനായി സമയം അനുവദിക്കുന്നു. ഇതു കൂടാതെ സൌജന്യ ദര്‍ശനവും പ്രത്യേക ദര്‍ശനവുമുണ്ട്. പ്രത്യേക ദര്‍ശനത്തിനായി കൂടുതല്‍ തുക നല്‍കേണ്ടി വരും. പ്രായാധിക്യം ഉള്ളവര്‍ക്കും വികലാംഗര്‍ക്കും പ്രധാന കവാടത്തിലെ പ്രത്യേക ഗേറ്റ് വഴി ദര്‍ശനം നടത്താന്‍ സൌകര്യമുണ്ട്. ഇവരോടൊപ്പം മറ്റൊരാള്‍ക്ക് കൂടി ദര്‍ശനം നടത്താന്‍ കഴിയും.

പ്രസാദം

അന്ന പ്രസാദം(പുളിഹോര) , ചിത്രന്നം, പൊങ്കല്‍, തൈര് സാദം എന്നിവ ദര്‍ശനം നടത്തിയ ശേഷം ഭക്തര്‍ക്ക് സൌജന്യമായി വിതരണം ചെയ്യുന്നു.

ലഡ്ഡു

ക്ഷേത്രത്തിന് പുറത്തുള്ള കൌണ്ടറില്‍ നിന്ന് എല്ലാ ദിവസവും ലഡ്ഡു ലഭിക്കും.ലഡ്ഡുവിന് വേണ്ടിയുള്ള ക്യൂ വില്‍ നിന്ന് ടോക്കണ്‍ എടുക്കാവുന്നതാണ്.

ബ്രഹ്മോത്സവം

തിരുപ്പതിയിലെ എറ്റവും പ്രധാന ആഘോഷമാണ് ബ്രഹ്മോത്സവം. സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ആണ് ഈ ആഘോഷം നടക്കുന്നത്. ഒന്‍പത് ദിവസം ആഘോഷം നീണ്ടു നില്‍ക്കുന്നു. ഐതീഹ്യ പ്രകാരം(വരാഹ പുരാണം) സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് ആണ് വെങ്കടേശ്വര ഭഗവാനോടുള്ള ഭക്തിയാല്‍ ആദ്യം ഉത്സവം ആഘോഷിച്ചത്. ഇതാണ് ബ്രഹ്മോത്സവം എന്ന പേര് വരാന്‍ കാരണം.

ഇതിന് പുറമെ വസന്തോത്സവം(മാര്‍ച്ച്/ ഏപ്രില്‍) തെപ്പോത്സവം(ജുലൈ/ ആഗസ്ത്) പവിത്രോത്സവം(നവംബര്‍/ ഡിസംബര്‍) എന്നിവയും ഇവിടെ ആഘോഷിക്കുന്നുണ്ട്.

തിരുപ്പതിയിലെ വിവാഹം

വിവാഹം, ഉപനയനം, നാമകരണം എന്നിവയ്ക്കായി ഒരു പുരോഹിത സംഘം ടി ടി ഡി രൂപീകരിച്ചിട്ടുണ്ട്. ദക്ഷിണ, ഉത്തര ഭാരത ശൈലികളില്‍ ഇവിടെ ഈ കര്‍മ്മങ്ങള്‍ പുരോഹിതര്‍ നടത്തിക്കൊടുക്കും.

താമസം

കൂടുതല്‍ തീര്‍ത്ഥാടകരും ക്ഷേത്രത്തിന് ചുറ്റുമുള്ള ഡോര്‍മിറ്ററികളില്‍ സൌജന്യമായാണ് താമസിക്കുന്നത്. അതിഥിമന്ദിരങ്ങളിലും ഹോട്ടലുകളിലും വാടക നല്‍കി താമസിക്കുന്നവരുമുണ്ട്. ലക്‍ഷ്വറി ഹോട്ടലുകളിലും താമസിക്കാം. ഇതിനായി ടി ടി ഡിയുടെ സെന്‍‌ട്രല്‍ റിസപ്ഷന്‍ ഓഫീസില്‍ ബുക് ചെയ്യാനാകും. സീസണല്ലാത്തപ്പോള്‍ ഒരു മാസം മുന്‍പ് തന്നെ കത്തും 100 രൂപയുടെ ഡ്രാഫ്റ്റും അയച്ച് ഒരു മാസം മുന്‍ പേ തന്നെ ബുക് ചെയ്യാവുന്നതാണ്.

എത്താനുള്ള മാര്‍ഗ്ഗം

ചെന്നൈ യില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി. ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗവും തീവണ്ടി മാര്‍ഗ്ഗവും എത്തിച്ചേരാവുന്നതാണ്.

വിമാനം: തിരുപ്പതിയില്‍ ഒരു ചെറിയ വിമാനത്താവളമുണ്ട്. ഹൈദ്രാബാദില്‍ നിന്നും ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും വിമാനമുണ്ട്. തിരുപ്പതിക്ക് ഏറ്റവും അടുത്ത നഗരം ചെന്നൈയാണ്. ദിവസം രണ്ട് വിമാനങ്ങള്‍ ചെന്നൈയില്‍ നിന്നുണ്ട്. ഇരുപത് മിനിട്ട് കൊണ്ട് ചെന്നൈയില്‍ നിന്നും തിരുപ്പതിയില്‍ വിമാനത്തില്‍ എത്താന്‍ കഴിയും. വിമാനത്താവളത്തില്‍ നിന്നും തിരുപ്പതിയിലേക്കും തിരിച്ചും ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ( എ പി എസ് ആ‍ര്‍ ടി സി) ബസ് സര്‍വീസ് നടത്തുന്നുണ്ട്.

ഗുരുദക്ഷിണ


പ്രിയ ബന്ധുമിത്രമേ നമസ്തേ ,

അന്ധകാരത്തിൽ നിന്ന് പ്രപഞ്ചത്തെ വെളിച്ചത്തിലേക്ക് നയിച്ചത് ഭാരതീയ ഗുരു പരമ്പരയാണ്. സന്യാസി ശ്രേഷ്ടന്മാരെയും ആചാര്യന്മാരെയും ഗുരുക്കന്മാരായി പൂജിക്കുന്നത് ഭാരതത്തിന്റെ കാഴ്ചപ്പാടാണ്. സംഘ സ്വയംസേവകരെ സംബന്ധിച്ചിടത്തോളം നമ്മൾ ഗുരുവായ് കാണുന്നത് പവിത്രമായ 'ഭഗവത് ധ്വജ'ത്തെയാണ്. ഈ സങ്കല്പ്പത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം .............. ശാഖയുടെ ഗുരുപൂജ ഗുരുദക്ഷിണ മഹോത്സവം 13 - തിയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ................... ക്ഷേത്രാങ്കണത്തിൽ നടത്തപ്പെടുന്നു . ഈ ഗുരുപൂജ ഗുരുദക്ഷിണ മഹോത്സവത്തിലേക്ക് മുഴുവൻ സ്വയംസേവകരെയും സംഘമിത്രങ്ങളെയും ക്ഷണിച്ചു കൊള്ളുന്നു .

എന്ന് ,
മുഖ്യശിക്ഷക്

കഴുതയും പുലിയും



ഒരു ദിവസം  കഴുതയും പുലിയും പുല്ലിന്റെ നിറത്തെ ചൊല്ലി തർക്കിച്ചു.

കഴുത പറഞ്ഞു : പുല്ലിന്റെ നിറം നീലയാണ്.

പുലി പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ്.

ഏറെ നേരം തർക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല.

ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു.

വിചാരണ ആരംഭിച്ചു.ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു.
കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപ്പിച്ചിരുന്നു.

എന്നാൽ എല്ലാവരെയും നിരാശരാക്കി രാജാവ് വിധി കല്പിച്ചു : പുലിക്കു ഒരു മാസത്തെ കഠിന തടവ്‌!കഴുത നിരപരാധി!

പുലി വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ?

രാജാവ് : അതെ.

പുലി : പിന്നെന്തിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ?

രാജാവ് : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർക്കിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !
ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!! 

1948



ഗാന്ധി വധം ആരോപിച്ചു 1948 ജനുവരിയിൽ ആർ എസ് എസ് സിനെ ഇന്ത്യയിൽ നിരോധിച്ചിരുന്നു.എന്നാൽ കേസന്വേഷിച്ച കപൂർ കമ്മിഷൻ ആ വധത്തിൽ ആർ എസ് എസ് സിന് പങ്കില്ലെന്നും, അതിനു പിന്നിൽ ഹിന്ദുമഹാസഭയായിരുന്നെന്നും കണ്ടെത്തിയതിനെ തുടർന്ന് അതെ വർഷം സെപ്റ്റംബരിൽ തന്നെ ആർ എസ് സിന് മേൽ ഉണ്ടായിരുന്ന നിരോധനം അന്നത്തെ സർക്കാർ നീക്കുകയും ചെയ്തു..
ഇതിലെ വിരോധാഭാസം എന്താണെന്ന് വെച്ചാൽ, അന്വേഷണ കമ്മിഷൻ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയ സംഘടനയെ നിരോധിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചില്ല എന്നതാണ്...

അതെന്തോ ആവട്ടെ, 1948 സെപ്റ്റംബരിൽ ആർ എസ് എസ് സിന്റെ നിരോധനം നീക്കിയ സമയത്ത് തന്നെ ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയെ കൂടി നിരോധിച്ചിരുന്നു.അത് പക്ഷെ എന്തേലും കൊലപാതകത്തിലെ കുറ്റാരോപണത്തിന്റെ ഭാഗം ആയിരുന്നില്ല...
സ്വന്തം രാജ്യത്തിനെതിരെ തന്നെ പ്രവര്‍ത്തിച്ചതിനെതിരെയായിരുന്നു...
എന്നാൽ തെറ്റായ ആരോപണത്തിന്റെ പേരില് ആർ എസ് എസ് സിനെ നിരോധിച്ചത് എന്നും പറയപ്പെടുമെങ്കിലും, ഇന്നത്തെ തലമുറ അധികം അറിയാത്ത അവർക്ക് ആരും പറഞ്ഞു കൊടുക്കാത്ത ഒരു നിരോധനം ആയിരുന്നു അത്...

എന്തായിരുന്നു ആ രാജ്യദ്രോഹ പ്രവര്‍ത്തനം എന്ന് നോക്കാം..
1948 ഫെബ്രുവരി 28 നു  നടന്ന ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയതിനു ശേഷമുള്ള സഖാക്കളുടെ രണ്ടാമത്തെ പാര്‍ട്ടി കൊണ്ഗ്രസില്‍ വെച്ച്  അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ബി ടി രണദിവെയുടെ നേതൃത്വത്തില്‍ പാർട്ടി ഒരു പ്രമേയം പാസാക്കിയിരുന്നു.

അതിങ്ങനെ ആയിരുന്നു..
സ്വതന്ത്ര ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അർദ്ധ കോളനി ആയിരിക്കുമെന്നും, അത് കൊണ്ട് എല്ലാവരും ആയുധമെടുത്തു ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പോരാടി ഇന്ത്യയിലെ ജനാധിപത്യ സർക്കാരിനെ സായുധ വിപ്ലവത്തിലൂടെ മറിച്ചിട്ട് അധികാരം പിടിക്കാൻ ഇറങ്ങാൻ ആയിരുന്നു ആ പ്രമേയം ആവശ്യപ്പെട്ടത്...

അതിനു ഇന്നത്തെ ജെ എൻ യൂ ചെകുമാർക്കു ഉള്ള പോലത്തെ ഒരു മുദ്രാവാക്യവും ഉണ്ടായിരുന്നു..
'യെഹ് അസാദി ജൂട്ടി ഹൈ' എന്നത്...
പാർട്ടിയുടെ ഈ പ്രമേയത്തെ ആണ് കൽക്കത്ത തീസിസ് എന്ന് അറിയപ്പെടുന്നത്...

ഇതിന്റെ ഭാഗമായി ഇന്ത്യയിൽ മൂന്നിടത്താണ് സഖാക്കള്‍ പ്രധാനമായും കലാപം ഉണ്ടാക്കിയത്. ത്രിപുരയിലും തിരുവതാംകൂറിലും തെലുങ്കാനയിലും.അന്ന് ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാവാൻ വിസമ്മതിച്ച് നൈസാമിന്റെ റസാക്കാന്മാർ അക്രമം അഴിച്ചു വിട്ട കാലം ആയിരുന്നു. അത് അടിച്ചമർത്തി ഹൈദരാബാദിനെ ഇന്ത്യയോടു ചേർക്കാൻ ചെന്ന ഇന്ത്യൻ പട്ടാളത്തിന് എതിരെയും അന്ന് തെലുങ്കാനയിൽ സഖാക്കൾ പോരാടിയിരുന്നു.

ഇങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരിനെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ഉള്ള ഈ പാര്‍ട്ടി കോണ്ഗ്രസ് തീരുമാനം കാരണമായിരുന്നു 1948 ൽ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ സ്വതന്ത്ര ഇന്ത്യ ആദ്യമായി നിരോധിച്ചത്. ആ നിരോധനം മാറാൻ അവര്ക്ക് 1951 വരെ കാത്തിരിക്കേണ്ടി വന്നു..

എന്ത് കൊണ്ടാണ് ദേശദ്രോഹത്തിന്റെ പേരില് നിരോധനം നേരിട്ട ഒരു പാർട്ടിയുടെ ചരിത്രത്തെ കാണാതെ, ഇതേ കാലത്ത് തെറ്റായ ഒരു ആരോപണത്തിന്റെ പേരില് ഏഴു മാസം പോലും തികച്ചു ഉണ്ടാവാത്ത മറ്റൊരു നിരോധനത്തെ പലരും ഉയർത്തി കാണിക്കുന്നത് എന്നതിന്റെ കാര്യം, കമ്മ്യുണിസ്റ്റ് പാർട്ടിയെ നിരോധിക്കാൻ ഉണ്ടായ ആ കാരണത്തിൽ നിന്നും തന്നെ മനസിലാക്കാം.. 
കാരണം അന്നും ഇന്നും ഇന്ത്യയിൽ അഭിനവ മതേതരർക്ക് രാജ്യത്തിനെതിരെ പ്രവര്ത്തിക്കുക എന്നത് ആവിഷ്ക്കാര/വ്യക്തി സ്വാതന്ത്രത്തിൽ പെടുന്ന ഒരു സംഭവമല്ലേ.

പിന്നെ കല്‍ക്കത്ത തീസിസ് ഇന്ത്യക്കാര്‍ മറന്നെങ്കിലും കമ്മ്യുണിസ്റ്റ് സഖാക്കള്‍ മറന്നില്ല എന്നതിന്റെ തെളിവുകള്‍ ആണ് കുറച്ചു നാള്‍ മുന്നേ ജെ എന്‍ യൂ വില്‍ നിന്നും നമ്മള്‍ കേട്ടത്..
അതായത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ അട്ടിമറിച്ചു കമ്മ്യൂണിസ്റ്റ് സ്വർഗം സ്ഥാപിക്കാം എന്നാ സ്വപ്നത്തില ആണ് അവര്‍ ഇപ്പോളും പ്ലീനിക്കുന്നത് എന്നത്...

ചഞ്ചലമാനസ



ചഞ്ചലമാനസ, ചപലത നീക്കൂ
നിശ്ചലനിഷ്ഠ വളർത്തൂ നീ
മരണം തന്നെ നേരിട്ടാലും
മലയൊടുതുല്യം നില്ക്കൂ നീ

കരിമുകിൽ മാലകൾ പോലെ വിപത്തിൻ കരിനിഴൽ നീളെ നിരന്നാലും
ആശാകിരണം കൈവെടിയരുതേ
സോദര, ഭീരുത തേടരുതേ 
(ചഞ്ചല മാനസ)

ഭീകരജീവിത സംഗ്രാമത്തിൻ
ഭീഷണഭേരി മുഴങ്ങുമ്പോൾ
സാഥികൾ നിന്നെ കൈവിട്ടാലും കേവലമൊറ്റയ്ക്കടരാടൂ
  (ചഞ്ചല മാനസ)

ബന്ധുജനാവലി തന്നെ മുന്നിൽ
ഹന്ത! ചെറുക്കാൻ നിന്നാലും
കർത്തവ്യത്തിൻ കരവാളേന്തി സത്യപഥത്തിൽ പോകൂ നീ
 (ചഞ്ചല മാനസ)

സ്വാർത്ഥസുഖത്തിൻ കാമനയെല്ലാം വെണ്ണീറായിപ്പോയാലും
പുഞ്ചിരിയോടെ ജീവിതമഖിലം ധന്യതകൊണ്ടു നിറയ്ക്കൂ നീ
 (ചഞ്ചല മാനസ)

ധന്യപുരാതന പാരമ്പര്യം
ചിന്തിച്ചഭിമാനിക്കൂ നീ
ധ്യേയപ്രാപ്തിക്കചലമനസ്സായ് ജീവിതമാഹുതി ചെയ്യൂ നീ 
(ചഞ്ചല മാനസ)

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

ശക്തി തരൂ നീ ശക്തി തരൂ


ശക്തി തരൂ നീ ശക്തി തരൂ
ഹേ യുഗ ജനനീ ശക്തി തരൂ
ഇരുട്ടിലിടരും ലോകത്തിന്നൊരു ദിശകാണിക്കാന്‍ ദീപ്തി തരൂ

ഭീകര ദൈത്യഗണങ്ങളെ ഞൊടിയില്‍ നിഹനം ചെയ്ത ധനുസ്സു തരൂ
വെടിഞ്ഞു ചെങ്കോല്‍ ഉടുത്തു മരവുരി നയിച്ച ഘോര തപസ്സു തരൂ
കരകാണാക്കടലലമാലകളെ
കടന്ന സുരതേജസ്സു തരൂ
മദിച്ച ലങ്കാപതിയുടെ ഹുങ്കിനെ
ഹനിച്ച ദിവ്യ ധനുസ്സു തരൂ
                              (ശക്തി തരൂ )

ഗോപാലകരുടെ അകമേയറിവിന്‍ പുലരൊളി വിതറിയ മുരളി തരൂ
വിമൂഢഭാവമകറ്റി മഹത്താം
ഉള്‍ക്കണ്ണേകിയ ഗീത തരൂ
യുദ്ധോത്സുകരായ് മുന്നേറീടാന്‍
വീറു പകര്‍ന്നാ ശംഖു തരൂ
പ്രളയം പോലും അചഞ്ചല മതിയായ്‌
കണ്ട മഹാ സമ ബുദ്ധി തരൂ
                                 (ശക്തി തരൂ )

ശുദ്ധി തരൂ നീ ശുദ്ധി തരു
പവിത്ര ജീവിത വൃത്തി തരു
കളങ്ക ലേശം പുരളാതുള്ളൊരു
തുറന്ന ജീവിതശൈലി തരു
പണം പ്രതാപം ഭോഗമിതെല്ലാം
ജയിച്ച ദൈവിക ദൃഷ്ടി തരു
സമസ്ത ഭാരത ദൈന്യം തീര്‍ക്കാന്‍ സദാതുടിക്കും കരളു തരു
                                  (ശക്തി തരൂ )

അമ്മേ ഭാരതമാതാവേ

ഗണഗീതം

അമ്മേ ഭാരതമാതാവേ നിന്‍
മക്കളിതാ വന്നണയുന്നു
ചങ്കില്‍ കൈവച്ചുച്ചം ഞങ്ങള്‍
വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

വിണ്ണോര്‍ക്കായും പൊരുതി ജയി-
ച്ചവരല്ലേ ഭാരതപുത്രന്മാര്‍
രാഷസധര്പ്പമാടക്കനെന്നും
കരവാളേന്തിയ ധീരന്മാര്‍
ആ രണശൂരത മാറ്റൊലികൊള്ളും
വന്ദേമാതരഗാനം പാടം വന്ദേമാതരഗാനം

കാലകണ്ണിമ വിടരും മുമ്പേ
വളര്‍ന്ന പാവന സംസ്കാരം
മന്യന്തര നവസൃഷ്ടികളെ
വരവേറ്റു പുലര്‍ത്തിയ സംസ്കാരം
അതിന്‍ ജയക്കൊടി വാനിലുയര്‍ത്തും
വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം

ഉയര്‍ത്തിടാവൂ മുഖകമലം നീ
അരുളുക ഞങ്ങള്‍ക്കാശിസുകള്‍
തുറന്നിടാവു ത്രിക്കണ്ണമ്മേ
എരിഞ്ഞിടട്ടെ ശത്രുക്കള്‍
ആ രണ ഗര്ജ്ജനഘോഷം വീണ്ടും
വന്ദേമാതരഗാനം പാടാം  വന്ദേമാതരഗാനം

2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

प्रार्थना

******* प्रार्थना *******

        नमस्ते सदा वत्सले मातृभूमे
        त्वया हिन्दुभूमे सुखं वर्धितोहम् ।
        महामङ्गले पुण्यभूमे त्वदर्थे
        पतत्वेष कायो नमस्ते नमस्ते (1)

        प्रभो शक्तिमन् हिन्दुराष्ट्राङ्गभूता
        इमे सादरं त्वां नमामो वयम्
        त्वदीयाय कार्याय बध्दा कटीयं
        शुभामाशिषं देहि तत्पूर्तये ।
        अजय्यां च विश्वस्य देहीश शक्तिं
        सुशीलं जगद्येन नम्रं भवेत्
        श्रुतं चैव यत्कण्टकाकीर्ण मार्गं
        स्वयं स्वीकृतं नः सुगं कारयेत् (2)

        समुत्कर्षनिःश्रेयस्यैकमुग्रं
        परं साधनं नाम वीरव्रतम्
        तदन्तः स्फुरत्वक्षया ध्येयनिष्ठा
        हृदन्तः प्रजागर्तु तीव्रानिशम् ।
        विजेत्री च नः संहता कार्यशक्तिर्
        विधायास्य धर्मस्य संरक्षणम् ।
        परं वैभवं नेतुमेतत् स्वराष्ट्रं
        समर्था भवत्वाशिषा ते भृशम् (3)

        ।। भारत माता की जय ।।

നമസ്‌കരിപ്പൂ

നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ(നമസ്‌കരിപ്പൂ)

എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരതവിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)

ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)

ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)

ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്‌
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)

മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)

സ്വയംസേവകന്‍

സ്വയംസേവകന്‍ ഒരു കാര്യകര്താവ്.....സ്വയംസേവകത്വം നിത്യജീവിതത്തില്‍..


ആരാണ് സ്വയംസേവകന്‍? എങ്ങനെയാണ് ഒരു സ്വയംസേവകന്‍ ഒരു നല്ല കാര്യകര്‍താവാകുന്നത്? അതുപോലെ എങ്ങനെയാണ് സ്വയംസേവകത്വം നിത്യ ജീവിതത്തിന്റെ ഭാഗമാകേണ്ടത്? ഇതെല്ലാം നമ്മള്‍ നമ്മളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണ്. ചില സമയങ്ങളിലെങ്കിലും നമ്മുടെ അനുഭാവികള്‍ ചോദിചെക്കാവുന്ന, നമ്മളില്‍ പലരും നേരിട്ടിട്ടുമുള്ള ചോദ്യങ്ങളുമാണ്‌. എന്നാല്‍ പലപ്പോഴും ഒരു വ്യക്തത നമ്മളില്‍ പലര്‍ക്കും ഇതേ കുറിച്ച് ഉണ്ടോ എന്ന് സംശയമാണ്. ഒരു സംഘ അനുഭാവിക്കെ ഇത്തരം ചോദ്യങ്ങള്‍ നമ്മോടു ചോദിക്കാന്‍ സാധിക്കൂ. അത് വേറെ കാര്യം. പക്ഷെ സ്വയം സംശയങ്ങള്‍ തീര്‍കേണ്ടതും, മറ്റുള്ളവരുടെത് തീര്‍ത്തു കൊടുകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.





സംഘ ശാഖകളില്‍  പോകുന്നവര്‍, അല്ലെങ്കില്‍ പോയിരുന്നവര്‍ എല്ലാം തന്നെ സ്വയംസേവകര്‍ ആണ്. ഞാന്‍ ഇന്ന ശാഖയിലെ ഇന്ന ഘട സ്വയംസേവക് ആണ്, എന്നല്ലേ നമ്മള്‍ പരിച്ചയപെടുമ്പോള്‍ പരസ്പരം പറയുക. എന്നാല്‍ എന്താണ് ആ വാക്കിന്റെ അര്‍ഥം? "രാഷ്ട്രത്തെ സേവിക്കാനായി സ്വമനസ്സാലെ തയാറായിട്ടുള്ളവന്‍". അപ്പോള്‍ നമ്മള്‍ എല്ലാവരും ഒരൊറ്റ കാര്യത്തിനു വേണ്ടി, ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഇറങ്ങി തിരിച്ചവര്‍ ആണെന്ന് പറയേണ്ടി വരും. "സ്വരാഷ്ട്ര ധര്‍മ്മ നിഷ്ടാവാന്‍...അഖണ്ഡം ഭാരതം സ്മരേത്" എന്നിങ്ങനെ  ശാഖയില്‍ ഗണഗീതതിലൂടെ ചൊല്ലാറില്ലേ? അത് തന്നെയാണ് അതിന്റെ പൊരുളും. നിത്യശാഖ സാധനയുള്ളവനാകണം ഒരു സ്വയംസേവകന്‍. അതായത് ദൈനംദിനം ശാഖയില്‍ പങ്കെടുകണം എന്ന്. അതിനു സാധിക്കാത്തവരും ധാരാളം ഉണ്ട്. പല സാഹചര്യങ്ങള്‍ കൊണ്ടും. അത്തരക്കാരെ നേരത്തെ പറഞ്ഞ നിത്യശാഖ സാധനയില്‍ നിന്നും ഒഴിവാകേണ്ടി വരും. എന്നാലും അവരും സ്വയംസേവകര്‍ തന്നെയാണ്. സംശയം വേണ്ട. നിത്യ ശാഖയില്‍ പോയാല്‍ മാത്രം പോരാ. അവിടുത്തെ കാര്യ പദ്ധതികളില്‍ പൂര്‍ണ്ണമായും പങ്കെടുത്തു ബൌദ്ധികവും, ശാരീരികവും, ആത്മീയവുമായി വളര്‍ന്നു കൊണ്ടിരിക്കുന്നവനാകണം.





എന്നാല്‍ ആരാണ് കാര്യകര്‍താവ്? സംഘകാര്യം നടത്തിക്കുന്നവനാണ് കാര്യകര്‍താവ്. അങ്ങനെ വരുമ്പോള്‍ എല്ലാ സ്വയംസേവകരും കാര്യകര്‍താക്കള്‍ തന്നെ. ഊണിലും ഉറകതിലും സംഘകാര്യത്തെ കുറിച്ചുള്ള ഉത്തരവാദിത്വബോധം ഓരോ കാര്യകര്‍താവും കാണിക്കേണ്ടതുണ്ട്. അതിനാല്‍ ഓരോ കാര്യകര്താവിനും സംഘപ്രവര്‍ത്തനത്തിന് വേണ്ടി കൂടുതല്‍ സമയം കൊടുക്കണം. "ചലനം ചലനം രാപകല്‍ ചലനം" എന്ന് നമ്മള്‍ പാടുന്നത് വെറുതെയാണോ? ഓരോ കാര്യകര്‍താവും നിരന്തരം സംഘ കാര്യത്തിനു വേണ്ടി യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.അനുഭവപൂര്‍ണ്ണനാകണം ഓരോ കാര്യകര്താവും. എങ്കിലേ സംഘ വിസ്തൃതി വ്യാപിപ്പിക്കാന്‍ സാധിക്കൂ. അതാണല്ലോ കാര്യകര്താവിന്റെ പ്രധാന ഉത്തരവാദിത്വവും. എന്നാല്‍ അതോടൊപ്പം പരിശീലനം നേടികൊണ്ടെയിരിക്കണം. സംഘ ശിബിരങ്ങളില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് പങ്കെടുക്കാന്‍ ഓരോ കാര്യകര്താക്കളും ശ്രദ്ധിക്കേണ്ടതും, അതോടൊപ്പം മറ്റുള്ള സ്വയംസേവകരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടതുമാണ്. "സുഹൃത്തുകളെ സ്വയംസേവകര്‍ ആകുക....സ്വയംസേവകരെ കാര്യകര്തകള്‍ ആകുക" എന്നാണല്ലോ നമ്മള്‍  പറയാറ്. ഇത്തരം കാര്യങ്ങള്‍കൊപ്പം തന്നെ മറ്റു പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണം. പ്രേരണയും, ആശ്രയവുമാകണം. നല്ല സുഹൃത്തും, വഴികാടിയുമാകണം ഓരോ കാര്യകര്താവും. മറ്റു സ്വയംസേവകര്‍കൊപ്പം നടക്കുമ്പോഴും ഒരടി മുന്നില്‍ ആകണം കാര്യകര്താവ്. പ്രതിസന്ധികളെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ളവനാകണം ഓരോ കാര്യകര്താവും. സംഘ കാര്യ പരിപാടികള്‍ പോലെ തന്നെ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനുള്ള സാമര്‍ത്യവും ഓരോ കാര്യകര്താവിനുമുണ്ടാകണം. സൂക്ഷമമായി നിരീക്ഷിച്ചാല്‍ സംഘടനാ വികാസതല്പരന്‍ ആയിരിക്കണം ഓരോ കാര്യകര്താവും. അങ്ങനെയാണ് അറിയപെടെണ്ടതും. നമ്മളില്‍ പലരും ഈ പറഞ്ഞ ശൈലിയില്‍ സംഘ നൌകയെ മുന്നോട്ടു നയിക്കുന്നവരാണ്‌.





നമ്മുടെ ശാഖ ഒരു മണിക്കൂര്‍ ആണ്. ശാഖയില്‍ നിന്നും കിട്ടുന്ന സംസ്കാരം, ഗുണങ്ങള്‍, ശീലങ്ങള്‍ എന്നിവ ബാകി വരുന്ന ഇരുപത്തിമൂന്ന് മണിക്കൂര്‍ ജീവിതത്തില്‍ എങ്ങനെ ആവിഷകരികും? ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഇത് പ്രാവര്‍ത്തികമാകും? നമ്മള്‍ എല്ലാം സ്വയംസേവകര്‍ ആണ്. നമ്മളിലൂടെയാണ് നമ്മുടെ സംഘം പൊതു സമൂഹത്തില്‍ പ്രതിഫലികുന്നത്. അത്  മറന്നുകൊണ്ട് നമ്മള്‍ പ്രവര്‍ത്തിച്ചു കൂടാ. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങളെ നമുക്ക് വേണമെങ്കില്‍ സ്വയംസേവകത്വം എന്ന് പറയാം. പക്ഷെ അത് നിത്യജീവിതത്തില്‍ നടപ്പിലാക്കിയാലെ നമുക്ക് എന്തെങ്കിലും സംഘ ശാഖയില്‍ നിന്നും ലഭിച്ചു എന്ന് പറയാനുമാകൂ. ഭാഷയിലും, വേഷത്തിലും, പെരുമാറ്റത്തിലും നമ്മള്‍ മറ്റുള്ളവര്‍ക് മാതൃകയാകേണ്ടതുണ്ട്. നിത്യോപയോഗ വസ്തുകളില്‍ സ്വദേശി നിര്‍മ്മിതമായത് മാത്രം ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ പല വര്‍ഗുകളിലും പറയുന്ന കാര്യമാണിത്. ഇത് സ്വയംസേവകത്വത്തിന്റെ ഭാഗം തന്നെ. ഹിന്ദു ധര്‍മ്മ ആചരണവും, സംരക്ഷണവും. ആചരണം എന്നാല്‍ എന്നും ക്ഷേത്രത്തില്‍ പോകുകയാണെന്ന് കരുതരുതേ. പക്ഷെ ഹൈന്ദവമായ കാര്യങ്ങളില്‍ സജീവമായി തന്നെ ഇടപെട്ടുകൊണ്ട്‌ മാതൃകാ ഹിന്ദുവാകാന്‍ ഓരോ സ്വയംസേവകനും സാധിക്കണം. കുടുംബത്തിലെ അംഗം എന്ന നിലയിലുള്ള ജീവിതം, സാമൂഹിക ജീവി എന്ന നിലയിലുള്ള ഇടപെടലുകള്‍ എല്ലായിടത്തും നമ്മള്‍ സ്വയംസേവകത്വം നിലനിര്‍ത്തണം. ചിലരുണ്ട്, നാട്ടിലിറങ്ങിയാല്‍ മഹാമാന്യന്‍. എന്നാല്‍ തിരച്ചു വീട്ടിലോട്ടു കയറിയാലോ നേരെ തിരിച്ചും. നമ്മളില്‍ ചിലരെ കുറിച്ച് തന്നെയാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ വീട്ടിലുള്ളവര്‍ സംഘത്തെ കുറിച്ച് എന്താണ് ധരിക്കുക? ഏതെങ്കിലും കാര്യകര്താകള്‍ക്ക് ധൈര്യത്തോടെ അങ്ങോട്ട്‌ പോകാന്‍ സാധിക്കുമോ? അതൊരു സംഘ കുടുംബമാക്കി മാറ്റാന്‍ കഴിയുമോ? പറ്റില്ല. കാരണം അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് നാട്ടിലായാലും, വീട്ടിലായാലും സ്വയംസേവകന്‍, അങ്ങനെ തന്നെയിരിക്കാന്‍ ശീലിക്കണം. ഇനി ഒരു ജോലി സ്ഥലത്താണെങ്കിലോ? ചെയ്യുന്ന ജോലിയിലുള്ള ആത്മാര്‍ഥത, സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം ഇതെല്ലാം നമ്മുടെ സ്വയംസേവകത്വത്തിന്റെ അളവുകോലുകള്‍ ആണ്. പറയുന്നത്, പ്രവര്തിക്കുന്നവനാകുക. അത് തന്നെ സ്വയംസേവകത്വത്തിന്റെ കാതല്‍. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകണം. അങ്ങനെയേ സ്വയസേവകത്വം ജീവിതത്തില്‍ കടന്നു വരൂ. അല്ലെങ്കില്‍ വെറുതെയുള്ള കാട്ടികൂട്ടലുകള്‍ ആകും. അത്തരം കാട്ടികൂട്ടലുകാരെ സമൂഹത്തിനു ആവശ്യമില്ല. സംഘത്തിനു ഒട്ടും ആവശ്യമില്ല. സ്വയംസേവകത്വമില്ലാത്ത  സ്വയംസേവകന്‍ ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് മനസിലാക്കുക. നമ്മള്‍ നിത്യവും ചൊല്ലുന്ന പ്രാര്‍ത്ഥനയിലൂടെ  ശ്രീ പരമേശ്വരനോട് ചോദിക്കുന്ന ആ ആറ് ഗുണവും നമ്മിലെ സ്വയംസേവകനെയും, കാര്യകര്താവിനെയും, നമ്മിലെ സ്വയംസേവക്ത്വതെയും പൂര്‍ണ്ണതയില്‍ എത്തിക്കട്ടെ.

ഗുരുജി

ശ്രീ ഗുരുജി പറഞ്ഞു :-
എപ്പോഴാണോ ശ്രേഷ്ടമായ ആദര്‍ശവും പവിത്രതയും കൊണ്ട് നാം മത്തരാവുന്നത് അപ്പോള്‍ അപ്പോള്‍ മാത്രമേ മഹത്തായ കാര്യങ്ങള്‍ നടക്കുകയുള്ളു.

ഗുരുജി


ശ്രീ ഗുരുജി പറഞ്ഞു :-

അമിത വിശ്വാസവും മിഥ്യാഭിമാനവും എത്ര കണ്ടു ത്യാജ്യമാണോ അതിലേറെ ത്യാജ്യമാണ് ആത്മ നിന്ദയും ആത്മ നിഷേധവും. അങ്ങേയറ്റം അപകടകരമായ ഈ സ്വഭാവം പൂര്‍ണമായി ഒഴിവാക്കണം.  

വിവേകാനന്ദന്‍

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു :-

"നമുക്ക് പൂജിക്കെണ്ടതായ ആദ്യ ദൈവങ്ങള്‍ നമ്മുടെ നാട്ടുകാര്‍! അവരാണ് യഥാര്‍ത്ഥ ഈശ്വരന്മാര്‍...മാനവസേവ ചെയ്യുന്നവന്‍ ഈശ്വരസേവ തന്നെയാണ് ചെയ്യുന്നത്..വിശക്കുന്നവര്‍,പാവങ്ങള്‍,ദരിദ്രര്‍,ദുഖിതര്‍ ഇവരാകട്ടെ നിങ്ങളുടെ ദൈവം! അവര്‍ക്ക് ചെയ്യുന്ന സേവ ഒന്ന് മാത്രമാണ് അത്യുത്തമമായ മാതാനുഷ്ടാനം!" -


ഗുരുജി

അമൃത വചനം
==========
ശ്രീ ഗുരുജി പറഞ്ഞു :-
മറ്റുള്ളവരുടെ കുറ്റം ചൂണ്ടിക്കാട്ടിക്കൊണ്ട് സ്വന്തം ദോഷം മൂടി വെയ്ക്കാന്‍ പറ്റില്ല. ഒരു നൂറു ദുഷ്ടന്മാരെ ചൂണ്ടി കാട്ടിയതുകൊണ്ടു നിങ്ങള്‍ സ്വയം പുണ്യവാന്‍ ആവില്ല.

ഡോക്ടര്‍ ജി

ഡോക്ടര്‍ ജി പറഞ്ഞു:
=============
നമ്മുടെ ലക്‌ഷ്യം അഥവാ രാഷ്ട്രത്തിന്റെ പരമ വൈഭവം അതിന്റെ പൂര്‍ണ വിലയും കൊടുത്താല്‍ മാത്രം ലഭിക്കുന്ന ഒന്നാണ്, ഒരു നയാ പൈസ കുറഞ്ഞാല്‍ അത് ലഭിക്കില്ല. അവിടെ ഒരു നീക്ക് പോക്കും പാടില്ല.

അമരമാകണമെന്റെ രാഷ്ട്രം

അമരമാകണമെന്റെ രാഷ്ട്രം
അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം
നിഖിലവൈഭവപൂര്‍ണമാവണമെവിടെയും ജനജീവിതം
അരുതനീതികളാര്‍ത്തരറിയരുതംബ ദുഖമൊരല്‍പവും
വിശ്വശാന്തി വളര്‍ത്തുവാനവള്‍ ശക്തിശാലിനിയാകണം

ശ്രീസരസ്വതി തന്നുപാസന ധര്‍മമാക്കിയ ഭൂമിയില്‍
അജ്ഞതാതിമിരം പടര്‍ന്നു കിടപ്പതെന്തുവിപര്യയം
അര്‍ത്ഥതൃഷ്ണ ശമിപ്പതിന്നുലകുറ്റുനോക്കിയ സ്വര്‍ണഭൂ
പിച്ചതെണ്ടുവതെന്തു ദുസ്സഹമീയധോഗതി മാറണം

കര്‍മമേ പുരുഷാര്‍ത്ഥമാക്കിയ സിംഹവിക്രമശാലികള്‍
കര്‍മയോഗികള്‍ കര്‍മധീരര്‍ മഹാപരിശ്രമശാലികള്‍
ചോരകൊണ്ടുവിയര്‍പ്പുകൊണ്ടു സമൃദ്ധമാക്കിയ ഭൂമിയില്‍
എന്തുജാഡ്യമിതെന്തു നിഷ്ക്രിയഭാവമീസ്ഥിതി മാറണം

സ്വാര്‍ത്ഥഭാവനയെന്തുകൊണ്ടീയജ്ഞഭൂവിലുയര്‍ന്നിടാന്‍
ഇവിടെയല്ലീ പിറന്നുപണ്ടേ ത്യാഗശീലരകിഞ്ജനര്‍
ആത്മബലിചെയ്യുമ്പൊഴും ഞാനെന്നമത്സരബുദ്ധികള്‍,
വീണ്ടുമുല്‍ക്കടരാഷ്ട്രസേവാഭവ്യഭാവന വളരണം

ഗുരുജി


പരം പൂജനീയ ഗുരുജി പറഞ്ഞു:-

ഒരു പ്രവര്‍ത്തകന്‍ സ്വഭാവശക്തിയെ വാക്കിന്‍റെയും പെരുമാറ്റത്തിന്‍റെയും മാധുര്യത്തോടു സമ്മേളിപ്പിക്കുബോള്‍ മാത്രമേ അയാള്‍ക്ക് എല്ലാവരേയും ഒരുമിച്ച് ഒരേ ഒരു കൂട്ടുകെട്ടില്‍ യോചിപ്പിച്ച് ഏതു വിഷമസന്ധിയില്‍ പോലും തന്‍റെ സഹപ്രവര്‍ത്തകരക്കാന്‍ കഴിയൂ .


ഗുരുജി

പരമ പൂജനീയ ഗുരുജി പറഞ്ഞു....

നമ്മുടെ പൂര്‍വ്വ പാരമ്പര്യത്തെ പ്രകടമാക്കാനുള്ള ഈ ധ്വജത്തിന്‍റെ ശക്തിയെ നശിപ്പിക്കാന്‍ കാലത്തിനോ യമദണ്ഡത്തിനോ സാധ്യമല്ല .

ഇപ്രകാരം ചിരഞ്ജീവിയും ഉദയസൂര്യന്‍റെ കാന്തിയുമുള്ള പൂര്‍വ്വ ദിങ്ങ്മുഖത്തിലെ അരുണജ്യോതിപോലെ പവിത്രവും ത്യാഗമയവുമായ ധ്വജത്തെ നാം ഗുരുവായി സ്വീകരിച്ചിരിക്കുന്നു .

പരമ പവിത്രമതാമീ



പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍

പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ.


ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
(പരമ പവിത്ര..)

ഭഗത്സിംഹനും ഝാന്‍യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര)

അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)

ഏകാത്മതാ സ്തോത്രം

ഏകാത്മതാ സ്തോത്രം

********************
ഓം സച്ചിദാനന്ദ രൂപായ
നമോസ്തു പരമാത്മനേ
ജ്യോതിര്‍മായ സ്വരൂപായാ
വിശ്വ മംഗല്യ മൂര്‍തയെ

പ്രകൃതി: പഞ്ച ഭൂതാനി
ഗ്രഹ ലോകാ: സ്വരാസ്ഥതാ
ദിശ: കാലശ്ച്ച സര്‍വേഷാം
സദാ കുര്‍വന്തു മംഗലം

രത്നാകരാധൌതപദാം
ഹിമാലയ കിരീടിനീം
ബ്രഹ്മ രാജര്‍ഷി രത്നാഢ്യാം
വന്ദേ ഭാരത മാതരം

മഹേന്ദ്രോ മലയ: സഹ്യോ
ദേവതാത്മാ ഹിമാലയ
ധ്യേയോ രൈവതകോ വിന്ധ്യോ
ഗിരിശ്‌ചാരാവലിസ്ഥതാ

ഗംഗാ സരസ്വതീ സിന്ധൂര്‍
ബ്രഹ്മാപുത്രാശ്ച്ചാ ഗന്ടകീ
കാവേരീ യമുനാ രേവാ
കൃഷ്ണാ ഗോദാ മഹാനദീ

അയോധ്യാ മഥുരാ മായാ
കാശീ കാഞ്ചീ അവന്തികാ
വൈശാലീ ദ്വാരകാ ധ്യേയാ
പുരീ തക്ഷശിലാ ഗയാ

പ്രയാഗ: പാടലീപുത്രം
വിജയാനഗരം മഹത്
ഇന്ദ്രപ്രസ്ഥം സോമനാഥ:
തഥാ (അ)മൃതസര: പ്രിയം

ചതുര്‍വേദാ പുരാണാനി
സര്‍വോപനിഷദസ്ഥതാ
രാമായണം ഭാരതം ച
ഗീതാ സദ്ദര്‍ശനാനി ച

ജൈനാഗമാസ്ത്രിപിടകാ
ഗുരുഗ്രന്ഥാ: സതാം ഗിര:
ഏഷജ്ഞാനാനിധി: ശ്രേഷ്ഠാ:
ശ്രദ്ധയോ ഹൃദി സര്‍വദാ

അരുന്ധത്യനസൂയാ ച
സാവിത്രീ ജനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുര്ഗാവതീ തഥാ

ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച
പ്രണമ്യാ  മാതൃ ദേവതാ:

ശ്രീരാമോ ഭാരത: കൃഷ്ണോ:
ഭീഷ്മോ ധര്‍മ്മസ്തഥാര്‍ജ്ജുന:
മാര്‍കണ്ഡേയോ ഹരിശ്ചന്ദ്ര:
പ്രഹളാദോ നാരദോ ധ്രുവ:

ഹനുമാന്‍ ജനകോ വ്യാസോ
വസിഷ്ഠ്ശ്ച ശുകോ ബലി:
ദധീചി വിശ്വ കര്‍മ്മാണൌ
പൃഥുവാത്മീകിഭാര്‍ഗവാ:

ഭഗീരഥശ്ചൈകലവ്യോ
മനുര്‍ ധന്വന്തരിസ്ഥതാ
ശിബിശ്ച്ച രന്തി ദേവശ്ച്ച
പുരാണൊദ് ഗീത കീര്‍തയ:

ബുദ്ധാ ജിനെന്ദ്രാ ഗോരക്ഷ:
പാണിനിശ്ച പതഞ്‌ജലി:
ശങ്കരോ മധ്വനിംബാര്‍കൌ
ശ്രീരാമാനുജവല്ലഭൌ

ഝുലേലാലോഥ ചൈതന്യാ
തിരുവള്ളുവരസ്ഥതാ
നായന്മാരാളവാരശ്ച്ച
കംപശ്ച്ച ബസവേശ്വര:

ദേവലോ രവി ദാസശ് ച
കബീരോ ഗുരുനാനാക:
നരസിസ്തുളസിദാസോ
ദശ മേശോ ദൃഢവ്രത:

ശ്രീമദ്‌ ശങ്കര ദേവശ്ച്ച
ബന്ധൂ സായണമാധവൌ
ജ്ഞാനേശ്വരസ്തുകാരാമോ
രാമദാസ: പുരന്ദര:

ബിരസാ സഹജാനന്ദോ
രാമാനന്ദസ്ഥതാ മഹാന്‍
വിതരന്തു സദൈവൈതേ
ദൈവീം സദ്ഗുണ സമ്പദം

ഭരതര്ഷി: കാളിദാസ:
ശ്രീഭോജോ ജകണസ്ഥതാ
സൂരദാസസ്ത്യാഗരജോ
രസഖാനശ് ച സത്കവി:

രവിവര്മാ ഭാതഖണ്ഡേ
ഭാഗ്യചന്ദ്ര: സ്സ ഭൂപതി
കലാവന്തശ് ച വിഖ്യാതാ:
സ്മരനീയാ നിരന്തരം

അഗസ്ത്യ കംബുകൌണ്ഡീന്യൌ
രാജേന്ദ്രശ് ച ചോളവംശജ:
അശോക പുഷ്യ മിത്രശ്ച്ച
ഖാരവേല: സുനീതിമാന്‍

ചാണക്യചന്ദ്രഗുപ്തൌ ച
വിക്രമ: ശാലി വാഹന:
സമുദ്രഗുപ്ത: ശ്രീ ഹര്‍ഷ:
ശൈലെന്ദ്രോ ബപ്പരാവല:

ലാചിദ് ഭാസ്കരവര്മാ ച
യശോധര്മാ ച ഹൂണജിത്
ശ്രീക്രിശന്‍ ദേവരായശ്ച്ച
ലളിതാദിത്യ ഉദ്ബല:

മുസുനൂരിനായകൌ തോ‌
പ്രതാപ ശിവ ഭൂപതി:
രണജിത്സിംഹ ഇത്യേതേ
വീര വിഖ്യാതവിക്രമാ:

വൈജ്ഞാനികാശ് ച കപില:
കണാദ: സുശ്രുതസ്ഥതാ
ചരകോ ഭാസ്കരാചാര്യോ
വരാഹമിഹിര: സുധീ:

നാഗാര്‍ജ്ജുനോ ഭരദ്വാജ:
ആര്യഭട്ടോ ബസുര്‍ബുധ:
ധ്യേയോ വെങ്കടരാമശ്ച
വിജ്ഞാ രാമാനുജാദയ:

രാമകൃഷ്ണോ ദയാനന്ദോ
രവീന്ദ്രോ രാമമോഹന:
രാമതീര്‍ത്ഥോ രവിന്ദശ്ച
വിവേകാനന്ദ ഉദ്യാശ:

ദാദാഭായീ ഗോപബന്ധു:
തിലകോ ഗാന്ധിരാദൃത:
രമണോ മാളവീയശ്ച
ശ്രീ സുബ്രഹ്മണ്യഭാരതീ

സുഭാഷ: പ്രണവാനന്ദ:
ക്രാന്തിവീരോ വിനായക:
ഠക്കരോ ഭീമരാവശ്ച
ഫുലേ നാരായണോ ഗുരു:

സംഘശക്തി  പ്രണേതാരൌ
കേശവോ മാധവസ്ഥതാ
സ്മരണീയാ സദൈവൈതേ
നവചൈതന്യദായകാ:

അനുക്താ യേ ഭക്താ:
പ്രഭുചരണസംസക്തഹൃദയാ:
അനിര്ദൃഷ്ടാ വീരാ
അധിസമരമുദ്ധ്വസ്ഥരിപവ:

സമാജോദ്ധര്താര:
സുഹിതകരവിജ്ഞാനനിപുണാ:
നമസ്തെഭ്യോ ഭൂയാത്
സകലസുജനേഭ്യ: പ്രതിദിനം

ഇദമേകാത്മതാസ്തോത്രം
ശ്രദ്ധയാ യ: സദാ പഠേത്
സ രാഷ്ട്രധര്‍മ്മനിഷ്ഠാവാന്‍
അഖണ്ഡം ഭാരതം സ്മരേത്

ഭാരത്‌ മാതാ കീ ജയ്

പ്രണാമമേകിടുന്നു ഞങ്ങള്‍

പ്രണാമമേകിടുന്നു ഞങ്ങള്‍ 

***********************
പ്രണാമമേകിടുന്നു ഞങ്ങള്‍ ഭാരതാംബികേഭവല്‍ -
പാദപങ്കജങ്ങളില്‍ സദാമുദാ വിനീതരായ്
പ്രകാശപൂര്‍ണമായ ഭാവിയൊന്നു കൈ വരിക്കുവാന്‍

മറഞ്ഞു പോയ നിന്റെ ഭുതകാലച്ചരിതമോര്‍ക്കവേ
നിറഞ്ഞിടുന്നു മിഴികളശ്രുധാരയാല്‍ സുമംഗലേ
 ഉണര്‍ന്നു പോയി മതിമറന്നു ഞങ്ങളിനിയുറങ്ങിടാ   (പ്രണാമ)

തിളങ്ങിടുന്നു മൂര്‍ച്ചയേറിടുന്ന വാളു കൈകളില്‍
ഹൃദയഭിത്തികള്‍ തകര്‍ത്തു പാഞ്ഞിടുന്നു ചുടുനിണം
ഇതാവരുന്നു താമസിചിടാതെ  ഞങ്ങളംബികെ    (പ്രണാമ)

അമ്മതന്‍ കടാക്ഷമൊന്നു മാത്രമാണിങ്ങേതിലും
തന്നിടുന്നതുള്‍ക്കരുത്തീയേഴകള്‍ക്കിങ്ങെപ്പൊഴും
 വന്നിടുന്ന തെറ്റുകള്‍ ക്ഷമിച്ചു മാപ്പ് നല്‍കുവാന്‍  (പ്രണാമ

അമരമാകണമെന്റെ രാഷ്ട്രം

അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം
നിഖിലവൈഭവപൂര്‍ണമാവണമെവിടെയും ജനജീവിതം
അരുതനീതികളാര്‍ത്തരറിയരുതംബ ദുഖമൊരല്‍പവും
വിശ്വശാന്തി വളര്‍ത്തുവാനവള്‍ ശക്തിശാലിനിയാകണം

ശ്രീസരസ്വതി തന്നുപാസന ധര്‍മമാക്കിയ ഭൂമിയില്‍
അജ്ഞതാതിമിരം പടര്‍ന്നു കിടപ്പതെന്തുവിപര്യയം
അര്‍ത്ഥതൃഷ്ണ ശമിപ്പതിന്നുലകുറ്റുനോക്കിയ സ്വര്‍ണഭൂ
പിച്ചതെണ്ടുവതെന്തു ദുസ്സഹമീയധോഗതി മാറണം

കര്‍മമേ പുരുഷാര്‍ത്ഥമാക്കിയ സിംഹവിക്രമശാലികള്‍
കര്‍മയോഗികള്‍ കര്‍മധീരര്‍ മഹാപരിശ്രമശാലികള്‍
ചോരകൊണ്ടുവിയര്‍പ്പുകൊണ്ടു സമൃദ്ധമാക്കിയ ഭൂമിയില്‍
എന്തുജാഡ്യമിതെന്തു നിഷ്ക്രിയഭാവമീസ്ഥിതി മാറണം

സ്വാര്‍ത്ഥഭാവനയെന്തുകൊണ്ടീയജ്ഞഭൂവിലുയര്‍ന്നിടാന്‍
ഇവിടെയല്ലീ പിറന്നുപണ്ടേ ത്യാഗശീലരകിഞ്ജനര്‍
ആത്മബലിചെയ്യുമ്പൊഴും ഞാനെന്നമത്സരബുദ്ധികള്‍,
വീണ്ടുമുല്‍ക്കടരാഷ്ട്രസേവാഭവ്യഭാവന വളരണം

ധവള ഹിമാലയ പര്‍വതനിരയും

ധവള ഹിമാലയ പര്‍വതനിരയും നീലിമ തിങ്ങിടുമലയാഴികളും
അനുദിനമരികില്‍ കാവല്‍ നില്‍ക്കും ഭരതമല്ലോ നമ്മുടെ ദേശം

ഇവിടെ ജനിച്ചൊരു സംസ്കാരത്തിന്‍ കഥകളുറങ്ങും കാനനനിരകള്‍
ഇന്നുമുണര്ത്തുന്നു  ശുഭവൈദിക മന്ത്രധ്വനികള്‍ ഉലകെങ്ങും

 ഗംഗാ  യമുനാ തീരതലങ്ങളില്‍ വിന്ധ്യ ശതപുര താഴ്വാരങ്ങളില്‍
ജീവിതസത്യം തേടിയലഞ്ഞൊരു താപസ ദര്‍ശനമെത്രയഗാധം!

ആര്‍ഷ ജ്ഞാനജ്വാലകളുയരും  ആത്മീയതയുടെയീമണ്ണില്‍
സൃഷ്ടിസ്ഥിതിലയലീലകളാടി വിളങ്ങിടുന്നു ജഗദംബ.

പ്രവാസിയായ്‌ പ്രണീതരായി

പ്രവാസിയായ്‌ പ്രണീതരായി
സംഘകാര്യ വൃത്തിയായ്
നിരന്തരം ചരിച്ചിടാം
നിതാന്ത കര്‍മ്മ വ്യഗ്രരായ്             (2…)

സദാ ചരിക്ക ജീവിതം സദാ ചലിപ്പു വിഷ്ടപം
ചരൈവേതി പാടിയോര്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകര്‍
അനന്തദീപ്ത സാധനാപഥത്തിലായ്‌ കരള്തുടി-
പ്പുയര്ത്തിടുന്ന താളമൊത്ത് നീങ്ങിടാം നിരന്തരം
                                                                             (നിരന്തരം)
വിശാലമിപ്പഥങ്ങളില്‍  ‍ചരിച്ചു മാധ്വശങ്കരര്‍
നരേന്ദ്രമാധവാദിയോര്‍ നമസ്തസപ്തയോഗികള്‍
യുഗങ്ങളുറ്റുനോക്കുമപ്പവിത്രപാദമുദ്രകള്‍
നമുക്കു  മാര്‍ഗ്ഗദര്‍ശകം നമുക്കു സ്ഫൂര്ത്തിദായകം
                                                                                                (നിരന്തരം)

കടന്നുചെല്‍കയെങ്ങുമേ നഗരഗ്രാമഭാവമായ്
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകള്‍ തിരഞ്ഞു നാം
അതില്‍ പകര്‍ന്നൊഴിക്ക ദേശസ്നേഹഭാവധാരകള്‍
കൊളുത്തിവയ്ക്ക ശുദ്ധധ്യേയബോധമാം വിളക്കുകള്‍
                                                                                                (നിരന്തരം)

സമഗ്രഭാവമാര്‍ന്നൊരീ പ്രകാശധാരഭാരതം
നിറഞ്ഞയാഗകുണ്ഡമായ് പ്രദീപ്തമാര്ത്തുതിങ്ങവേ
നവോര്‍വ്വരത്വസര്‍ഗ്ഗശക്തിയലയടിച്ചു പൊങ്ങുമാ
രാഷ്ട്ര വൈഭവം കൊതിച്ചു നീങ്ങിടാം നിരന്തരം
                                                                                            (നിരന്തരം)

2018, ഫെബ്രുവരി 18, ഞായറാഴ്‌ച

ഗാർഗി വാചകന്വി

"അരുന്ധതീ അനസൂയ ച
സാവിത്രീ ജാനകി സതി
ദ്രൗപദീ കണ്ണകീ ഗാർഗി
മീരാ ദുർഗ്ഗാവതീ തഥാ" 
സംഘ കാര്യകർത്താക്കൾ ദിനവും ചൊല്ലുന്ന ഏകാത്മ സ്തോത്രത്തിലെ വരികൾ ആണിത്.ഏകാത്മ സ്തോത്രത്തിലെ ഓരോ വരികളിലും വലിപ്പമുള്ള കഥകളുണ്ട്. ഇതിൽ പരാമർശിച്ചിട്ടുള്ള ഗാർഗിയെ വായിച്ചറിയൂ.

ഗാർഗി വാചകന്വി 

ഏഴാം നൂറ്റാണ്ടിൽ (BC) , ഋഷി വാചാക്നുവിന് ജനിച്ചു. ഭഗവാൻ ശ്രീ കൃഷ്ണന് "കൃഷ്ണൻ" എന്ന് പേര് നിർദേശിച്ച ഭരദ്വാജ മഹർഷിയുടെയും, പൗരാണിക കാലഘട്ടത്തിൽ പേര് കേട്ട ഗാർഗ് മഹർഷിയുടെയും തലമുറയിൽ പിറന്നത് കൊണ്ടാവണം വളരെ ചെറിയ പ്രായത്തിൽ ഗാർഗ്ഗി വേദങ്ങളും, പുരാണങ്ങളും വായിച്ചു തുടങ്ങി. ബ്രഹ്മ യാഗങ്ങളിൽ പങ്കെടുത്ത്, തന്റെ തത്വചിന്തകളെ മറ്റുള്ളവരിലേക്ക് എത്തിച്ച്, വാക്ചാതുര്യം കൊണ്ട് എതിരാളിയെ തോൽപ്പിച്ച ഗാർഗ്ഗി "ബ്രഹ്മവാദിനി" ആയി അറിയപ്പെട്ടു.  ബൃഹദാരണ്യകോപനിഷത്തിലെ ആറാമതും എട്ടാമതും ബ്രാഹ്മണങ്ങളിൽ ഗാർഗിയെപ്പറ്റി പരാമർശമുണ്ട്. മിഥിലയിലെ ജനകരാജാവിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഗാർഗി.

ഒരിക്കൽ വൈദേഹ രാജ്യത്തെ ജനക രാജാവ് രാജസൂയ യജ്ഞം നടത്താൻ തീരുമാനിച്ചു. രാജ്യത്തെ പേര് കേട്ട ഋഷിമാരെയും, രാജാക്കന്മാരെയും, തത്വചിന്തകന്മാരെയും അദ്ദേഹം ക്ഷണിച്ചു. യജ്ഞത്തിൽ വിജയിക്കുന്ന പണ്ഡിതന് ആയിരം പശുക്കളെ സമ്മാനമായി നല്കും. വെറും പശുക്കളല്ല, വലിപ്പം കൂടിയ, കൊമ്പുകൾ പത്തു സ്വർണ്ണ നാണയങ്ങൾ കൊണ്ട് അലങ്കരിച്ച ആയിരം പശുക്കളെയാണ് സമ്മാനമായി നൽകാൻ തീരുമാനിച്ചത്.

"ഞാനാണ് കഴുവുള്ളവൻ"  എന്ന് വിശ്വസിച്ചിരുന്ന യാജ്ഞവൽക്യൻ, തന്റെ ശിഷ്യനോട് പശുക്കളെ തന്റെ ഇടത്തിലേക്ക് കൊണ്ടുപോകാൻ ആജ്ഞാപിച്ചു. അദ്ദേഹത്തെ എതിർത്ത് അഞ്ചു പേർ മത്സരിക്കാൻ തയ്യാറായെങ്കിലും അവരെല്ലാം ദയനീയമായി പരാജയപ്പെട്ടു. അവസാനത്തെ ഊഴം ഗാർഗിയുടെതായിരുന്നു.

"ബ്രഹ്മം" ആയിരുന്നു വിഷയം

ഗാർഗി :- യാജ്ഞവൽക്യാ, ഏതൊന്നാണോ ഈ ജലത്തിനെല്ലാം ഓതപ്രോതമായിരിക്കുന്നത്? ഈ ജലം ഏതിലാണ് ഓതപ്രോതമായിരിക്കുന്നത്? (ഓതപ്രോതം എന്ന് വെച്ചാൽ ഊടും പാവും അഥവാ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് അർത്ഥം)
യാജ്ഞവല്ക്യൻ :- ഗാർഗീ, വായുവിൽ

ഗാർഗി :- വായു ഏതിലാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :- ഗാർഗീ, അന്തരീക്ഷത്തിലാണ്

ഗാർഗി :- അന്തരീക്ഷ ലോകങ്ങൾ ഏതിലാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :- ഗന്ധർവ ലോകങ്ങളിൽ ആണ് ഗാർഗീ

ഗാർഗി :- ഗന്ധർവ ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :- ഗാർഗീ, ആദിത്യ ലോകങ്ങളിൽ

ഗാർഗി :- ആദിത്യ ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :-ഗാർഗീ, ചന്ദ്ര ലോകങ്ങളിൽ

ഗാർഗി :- ചന്ദ്ര ലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം?
യാജ്ഞവല്ക്യൻ :- ദേവലോകങ്ങളിൽ ആണ് ഗാർഗീ

ഗാർഗി :- ദേവലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം
യാജ്ഞവല്ക്യൻ :- ഇന്ദ്രലോകങ്ങളിൽ ആണ് ഗാർഗീ

ഗാർഗി :- ഇന്ദ്രലോകങ്ങളിൽ എവിടെയാണ് ഓതപ്രോതം
യാജ്ഞവല്ക്യൻ :- പ്രജാപതി ലോകങ്ങളിലാണ് ഗാർഗീ

ഗാർഗി :- പ്രജാപതി ലോകം ഏതിലാണ് ഓതപ്രോതമായിരിക്കുന്നത് ?
യാജ്ഞവല്ക്യൻ :- ബ്രഹ്മലോകത്തിലാണ് ഗാർഗീ

ഗാർഗി :- ബ്രഹ്മലോകങ്ങൾ ഏതിലാണ് ഓതപ്രോതമായിരിക്കുന്നത് ?
യാജ്ഞവല്ക്യൻ :- ഗാർഗീ, അതി പ്രശ്നം പാടില്ല. നിന്റെ തല താഴാതെ ഇരിക്കട്ടെ. അതിര് കടന്ന ചോദ്യങ്ങൾ ഈവയെ സംബന്ധിച്ച് വർജ്യമാണോ, ആ ദേവകളെപ്പറ്റി നീ അതിര് കടന്നു ചോദിച്ചു കഴിഞ്ഞു. അതിനാൽ ഗാർഗീ, നീ കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്.

അപ്പോൾ വാചകൻവിയായ ഗാർഗി വിരമിച്ചു.

ഒരുപക്ഷെ, "നീ കൂടുതൽ ചോദ്യം ചോദിക്കരുത്" എന്ന യാജ്ഞവല്ക്യന്റെ അഭിപ്രായം മാനിച്ചു കൊണ്ടാവണം ഗാർഗ്ഗി പിന്മാറിയത്.

ശേഷം ജനക മഹാരാജാവുമായുള്ള സംസാരത്തിൽ യാജ്ഞവല്ക്യന് പശുക്കളെ നല്കാൻ തീരുമാനിച്ചു.
"ഉപദേശം പൂർത്തിയാക്കാതെ സമ്മാനം വാങ്ങരുതെന്ന് അച്ഛൻ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന്"- പറഞ്ഞു അദ്ദേഹം സമ്മാനമൊന്നും സ്വീകരിച്ചില്ല.
(ദശോപനിഷത്തു ശ്രുതിപ്രിയഭാഷാഭാഷ്യം, നരേന്ദ്ര ഭൂഷൺ Vol 2 , പേജ് 1257 - 1260 )

കൂർത്ത അമ്പുകളെ പോലെയാണ് ഗാർഗിയുടെ ചോദ്യങ്ങൾ പാഞ്ഞത്. നൂറു കണക്കിന് പണ്ഡിതന്മാർക്കിടയിൽ നിന്നാണ് ഗാർഗി അത് സാധിച്ചെടുത്തത്. തന്റെ അറിവിൽ പൂർണ്ണമായും വിശ്വസിച്ച യാജ്ഞവല്ക്യനോട് "തെറ്റി" എന്ന് പറഞ്ഞു കൊടുത്തതായിരുന്നു ആ ചോദ്യങ്ങൾ.

ഒരിക്കൽ വിവേകാന്ദനോട് ശിഷ്യൻ ചോദിച്ചു - "സ്വാമിജി, സ്ത്രീ വർഗ്ഗം സാക്ഷാൽ മായയുടെ മൂർത്തി. പുരുഷന്റെ അധപതനത്തിനായിട്ടാണ് ഇവരുടെ സൃഷ്ടി. സ്ത്രീജാതി അവരുടെ മായകൊണ്ട് പുരുഷന്റെ ജ്ഞാന വൈരാഗ്യങ്ങളെ മറച്ചു കളയുന്നു. അത് കൊണ്ടാവണം ശാസ്ത്രകാരന്മാർ ഇവർക്കൊരുകാലവും ജ്ഞാന ഭക്തികൾ ഉണ്ടാകില്ലെന്ന് പറയുന്നത്?"

സ്വാമിജി പറഞ്ഞു - "സ്ത്രീകൾ ജ്ഞാന ഭക്തികൾക്ക് അധികാരിണികൾ അല്ലെന്നു ഏത് ശാസ്ത്രത്തിലാണുള്ളത് ? ഭാരതത്തിന്റെ അധഃപതനകാലത്തു പുരോഹിത വർഗ്ഗം, ബ്രാഹ്മണേതര ജാതികളെ, വേദ അധ്യയനത്തിന് അധികാരികളല്ലെന്ന് വിധിച്ച കാലം മുതൽ അവർ സ്ത്രീകളുടെ അവകാശവും നിഷേധിച്ചു കളഞ്ഞു. എന്നാൽ വൈദിക യുഗത്തിൽ ഉപനിഷത്തുകളുടെ കാലത്ത്, ഗാർഗി, മൈത്രേയി  തുടങ്ങിയ പ്രാതസ്മരണീയകളായ മഹതികൾ ബ്രഹ്മവിചാരം മൂലം ഋഷി പദവി പ്രാപിച്ചിട്ടുള്ളതായി കാണാം. വേദജ്ഞൻമാരായ ഒരായിരം ബ്രാഹ്മണർ കൂടിയ സദസ്സിൽ ഗാർഗി സധൈര്യം യാജ്ഞവല്ക്യനെ ബ്രഹ്മവിചാരത്തിന് വെല്ലുവിളിച്ചു. ഇങ്ങനെ മാതൃകമഹതികളായ അവർക്കൊക്കെ അദ്ധ്യാത്മ ജ്ഞാനത്തിന് അധികാരമുണ്ടായിരുന്ന സ്ഥിതിക്ക്, ഇന്നുള്ള സ്ത്രീകൾക്കും ആ അധികാരം എന്ത് കൊണ്ടായിക്കൂടാ? ഒരിക്കൽ സംഭവിച്ചത് തീർച്ചയായും വീണ്ടും സംഭവിക്കാം. ചരിത്രം താനേ ആവർത്തിക്കുന്നു. സ്ത്രീകളെ പൂജിച്ചതു കൊണ്ടാണ് എല്ലാ  ജനതകളും ഉയർന്ന് വന്നിട്ടുള്ളത്. സ്ത്രീകളെ പൂജിക്കാതെ ദേശവും, ജനതയും ഒരിക്കലും ഉന്നതി പ്രാപിച്ചിട്ടില്ല, ഇനിയൊരു കാലത്തും പ്രാപിക്കുകയുമില്ല. നിങ്ങളുടെ നാട് ഇതിൻവിധം നശിക്കാനുള്ള പ്രധാനകാരണം , ശക്തി മൂർത്തികളായ ഇവരെയെല്ലാം വേണ്ടത് പോലെ മാനിക്കാതിരുന്നതാണ്.
മനു പറയുന്നു,
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ
യത്രൈതാസ്തു ന പൂജ്യന്തേ സർവാസ്ത്രഫലാ ക്രിയാ"
(നാരികളെ ആധരിക്കുന്നിടത് ദേവന്മാർ ശ്രമിക്കുന്നു. അവരെ പൂജിക്കാത്തിടത്തെ  സകല ക്രിയകളും പാഴായി പോകുന്നു ) എവിടെ സ്ത്രീകളെ ആദരിക്കുന്നില്ലയോ, സ്ത്രീകൾ വ്യാകുലതയോടെ വാഴുന്നുവോ, ആ കുടുംബത്തിലും, ആ ദേശത്തിലും ഉയർച്ചയെപ്പറ്റി ആശിക്കാനില്ല. അതിനാൽ ആദ്യം അവരെ ഉയർത്തണം, അവർക്കു വേണ്ടി മാതൃകാപരമായാ മഠം സ്ഥാപിക്കണം "  - (സ്വാമിശിഷ്യസംവാദം, പേജ് 206 ) 

മാതൃകയാക്കാൻ കഴിയാൻ കഴിയുന്ന ഒട്ടേറെ സ്ത്രീകൾ ഭാരത ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടപ്പുണ്ട്. ഗാർഗി അങ്ങനെ ഒരേടാണ്. തോറ്റ് മാറാൻ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന "ഞാൻ" എന്ന് വിശ്വസിച്ചവന്റെ നേരെ മൂർച്ചയുള്ള ചോദ്യങ്ങൾ എയ്ത, ചിന്തകളിലും, വാക്കുകളിലും അഗ്നി പടർത്തിയ ഗാർഗി നമുക്ക് എന്നും ഊർജമാണ്.

2018, ഫെബ്രുവരി 3, ശനിയാഴ്‌ച

ഗണഗീതം-പരമപവിത്രമതാമീ

Ganageetham

പരമപവിത്രമതാമീ മണ്ണിൽ
ഭാരതാംബയെപൂജിക്കാൻ
പുണ്യവാഹിനീ സേചനമേല്ക്കും 
പൂങ്കാവനങ്ങളുണ്ടിവിടെ
പൂങ്കാവനങ്ങളുണ്ടിവിടെ

ഇലയും ഇതളും പൂവും മൊട്ടും 
ഇറുത്തെടുത്തര്പ്പിച്ചീടാൻ
തലകുമ്പിട്ടുതരും പൂങ്കൊമ്പുകൾ
തഴച്ചുവളരുന്നുണ്ടിവിടെ
തഴച്ചുവളരുന്നുണ്ടിവിടെ

അടിമുടിസേവനവാസനവിതറി
അമ്മയ്ക്കര്പ്പിച്ചീടാനായ്
പലനിറമെങ്കിലുമൊറ്റമനസ്സായ്
വിടർന്നിടുന്നു മുകുളങ്ങൾ (2)
(പരമപവിത്ര ..)

ഭഗത്സിംഹനുംഝാന്സിയുമിവിടെ
പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാർ
ഇവിടെകോവില്തുറക്കുന്നു,

രാമകൃഷ്ണനുംരാമദാസനും
ഇവിടെനിവേദിച്ചീടുന്നു
ഇവിടെവിവേകാനന്ദസ്വാമികൾ
ബലിഹവ്യംതൂവീടുന്നു, 
ബലിഹവ്യംതൂവീടുന്നു
(പരമപവിത്ര ..)

അവരുടെശ്രീപീഠത്തില്നിത്യം
നിര്മ്മാല്യംതൊഴുതുണരാനായ്
ഇവിടെതളിരിടുമൊരൊറ്റമൊട്ടും
വാടിക്കൊഴിഞ്ഞുവീഴില്ല

അവരുടെധന്യാത്മാവവിരാമം
തഴുകീടുന്നീയാരാമം
ഇവിടെവരൂഈകാറ്റൊന്നേല്ക്കൂ
ഇവിടെഭാരതമുണരുന്നു
ഇവിടെഭാരതമുണരുന്നു.
(പരമപവിത്ര)

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഗണഗീതം-വേദഭാരതം

     ഗണഗീതം

വേദഭാരതം ദേവഭാരതം
ജ്ഞാനബോധതത്വമുക്തിമാർഗ സാഗരം
ആർഷഭാരതം വീരഭാരതം
സത്യധർമ്മ നീതിയായ് ജ്വലിച്ച താരകം
                     (വേദ...)

മോഹനപ്രലോഭനങ്ങൾ തട്ടിമാറ്റി ജീവിതം
സേവനസ്വയംവ്രതത്തിലൂന്നിനിന്നു നാം സദാ
വീരഭാരതാംബതന്റെ കാവലായിനിൽക്കണം
ചോരചിന്തി വീണുപോകിലും ഭയന്നിടില്ല നാം
                     (വേദ...)

വ്യാസനും വസിഷ്ഠനും ജനിച്ചൊരാർഷഭൂമിയെ
രാമനും ദിലീപനും ഭരിച്ച ശ്രേഷ്ഠഭൂമിയെ
ഹൃദന്തരേ സ്മരിച്ച സംഘ മാർഗമാണു ജീവിതം
നിരന്തരം നമുക്കു മാതൃഭൂമിപാദസേവനം.
                     (വേദ...)
അമ്മ ഭാരതം നന്മഭാരതം
മക്കളിൽ ജ്വലിച്ചുണർന്ന സ്നേഹരൂപകം
കംസരാക്ഷസത്വമൊക്കെയും തകർക്കുവാൻ
കൃഷ്ണമാർഗമാണു സംഘധ്യേയമെന്നതോർക്കണം.
                      (വേദ...)

(മലപ്പുറം വിഭാഗ് രചിച്ചത് - പ്രാന്തീയ പ്രവാസീ കാര്യകർതൃ ശിബിരം 2018)

പ്രാർത്ഥന

          പ്രാർത്ഥന 

നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോഹം
മഹാമങ്ഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ
പതത്വേഷ കായോ നമസ്തേ നമസ്തേ

പ്രഭോ ശക്തിമൻ ഹിന്ദുരാഷ്ട്രാങ്ഗഭൂതാ:
ഇമേ സാദരം ത്വാം നമാമോ വയം
ത്വദീയായ കാര്യായ ബദ്ധാ കടീയം
ശുഭാമാശിഷന്ദേഹി തത്പൂര്‍ത്തയേ

അജയ്യാഞ്ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലം ജഗദ്യേന നമ്രം ഭവേത്
ശ്രുതഞ്ചൈവ യത് കണ്ടകാകീര്‍ണ്ണ മാര്‍ഗ്ഗം
സ്വയം സ്വീകൃതന്നസ്സുഗങ്_കാരയേത്

സമുത്കര്ഷനിഃശ്രേയസസ്വൈകമുഗ്രം
പരം സാധനം നാമ വീരവ്രതം
തദന്തസ്ഫുരത്വക്ഷയാ ധ്യേയനിഷ്ഠാ
ഹൃദന്തഃ പ്രജാഗര്‍ത്തു തീവ്രാനിശം
വിജേത്രീ ച നസ്സംഹതാ കാര്യശക്തിര്‍-
വിധായാസ്യ ധർമ്മസ്യ സംരക്ഷണം
പരം വൈഭവം നേതുമേതത് സ്വരാഷ്ട്രം
സമർഥാ ഭവത്വാശിഷാ തേ ഭൃശം
ഭാരത്‌ മാതാ കീ ജയ്....