രക്ഷാ ബന്ധനം
രക്ഷാ ബന്ധന മഹോത്സവം
സൌഹ്രൃദ ഭാരത ദിനോത്സവം
(രക്ഷാ ബന്ധന മഹോത്സവം )
ഭാരത സംസ്ക്രൃതിയീപൊന്‍നൂലില്‍
ഓരോയിഴയും പാടീടുന്നു
ത്യാഗശക്തിയും ദേശഭക്തിയും
ഐക്യമാര്‍ഗവും നല്‍കും നാള്‍
(രക്ഷാ ബന്ധന മഹോത്സവം )
ധീരന്‍മാറാം ദേശഭക്തര്‍ തന്‍
ചോരകൊടുത്തിതു പാവനമാക്കി
ജനനീ സോദരിമാരുടെ പേരില്‍
പ്രതിജ്ഞ ചെയ്യും പൊന്‍ തിരുനാള്‍
(രക്ഷാ ബന്ധന മഹോത്സവം )
രാജസ്ഥാനിലെ ഓരോ മണലും
ഗദ്ഗദപൂര്‍വ്വമുരച്ചീടുന്നു
സോദരിമാരുടെ മാനം കാക്കാന്‍
ജീവന്‍ ത്യജിച്ചോരക്കഥകള്‍
(രക്ഷാ ബന്ധന മഹോത്സവം )
ഖണ്ഡിതമാകിയ ഭാരതഭുവിനെ
വീണ്ടുമഖണ്ഡിതമാക്കിത്തീര്‍ക്കാന്‍
കങ്കണമണിഞ്ഞു ഹൈന്ദവവീരര്‍
പോര്‍ക്കളമണയും ജയോത്സവം
(രക്ഷാ ബന്ധന മഹോത്സവം )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.