രാഷ്ട്രീയ സ്വയം സേവക സംഘം ....... ശാഖ
ഗുരുപൂജ ഗുരുദക്ഷിണ മഹോത്സവം
പ്രിയ ബന്ധു, നമസ്തെ
ഗുരുബ്രഹ്മ, ഗുരുവിഷ്ണു ഗുരുദേവോ മഹേശ്വേര:ഗുരു സാക്ഷാൽ പരം ബ്രഹ്മം തസ്മയ് ശ്രീ ഗുരുവേ നമ:
ഭാരതീയ സങ്കൽപ്പത്തിൽ ഈശ്വര തുല്യമായ സ്ഥാനമാണ് ഗുരുവിന് നൽകിയിട്ടുള്ളത്. ശിഷ്യന്റെ മനസ്സിലെ അന്ധകാരത്തെ അകറ്റി അവിടെ അറിവിന്റെ പ്രകാശം പരത്താൻ കഴിവുള്ളവനാണ് ഗുരു. ജഗത്ഗുരു വ്യാസൻ, ദ്രോണാചാര്യർ, ശങ്കരാചാര്യർ, ശ്രീരാമകൃഷണ പരമഹംസർ, ശ്രീ നാരായണ ഗുരു തുടങ്ങി ഒരു വലിയ ഗുരു പരമ്പര തന്നെ നമുക്കുണ്ട്.
ഗുരുസ്ഥാനത്തിന്റെ മഹത്വം പോലെ തന്നെ മഹത്വരമാണ് ഗുരുദക്ഷിണയും. ഗുരുദക്ഷിണ ചെയ്യുന്നതിലൂടെയാണ് ഒരു ശിഷ്യന് പൂർണ്ണതയുണ്ടാകുന്നത്. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നിറഞ്ഞ മനസ്സാലെ സമർപ്പിക്കുകയും വേണം. ശരീരമോ മനസ്സോ സമ്പത്തോ ഗുരുവിന്റെ ഇങ്കിതം അറിഞ്ഞ് ഗുരുദക്ഷിണ ചേയ്യേണ്ടത് ഓരോശിഷ്യന്റെയും കർത്തവ്യമാണ്.
അനശ്വരവും പരം പവിത്രവുമായ ഭഗവദ് ധ്വജത്തെ ഗുരുവായി സങ്കൽപിച്ചാണ് രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ആ ഗുരുവിന് ഗുരുദക്ഷിണ ചെയ്യേണ്ടത് ഓരോ സ്വയം സേവകന്റെയും കർത്തവ്യ മാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം ....... ശാഖയുടെ ഗുരുപൂജ - ഗുരുദക്ഷിണ (ഗുരുപൂർണിമ ) ഉത്സവം 29.07.2018 ന് ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ അവസരത്തിലേക്ക് താങ്കളെ കുടുംബസമേതം സവിനയം ക്ഷണിച്ചു കൊള്ളുന്നു .
എന്ന് ശാഖാ കാര്യവഹ്
ഉത്സവം :ബാല.. 3 pm
അമ്മ: 5 PM
തരുണ: 7.30 PM
സ്ഥലം: സംഘ സ്ഥാൻ .......
ഇന്നത്തെ പുതുതലമുറRss സ്വയം സേവകരിൽ പഴയ സംഘ ദൃഡതയും, ധൈര്യവും, കാര്യശേഷിയും, മമതയും, നിസ്വാർത്ഥ സ്വയം സേവനവും ഡിസിപ്ലിനും,,കാണുംന്നില്ല, ജയ്ഹിന്ദ്
മറുപടിഇല്ലാതാക്കൂഇന്നത്തെ തലമുറകൾ ശാഖയിൽ പോയി അല്ല വളരുന്നത് സംഘത്തിന് വാർത്തയുണ്ട് പക്ഷേ സോഷ്യൽ മീഡിയ വഴിയുള്ള ആഴ്ചയിൽ ഒരു ദിവസമെങ്കിലും ശാഖയിൽ പോയി വളരുന്ന ഒരു വ്യക്തിയും അതുപോലെ ശാഖയിൽ പോകാതെ വളരുന്നതും രണ്ടും രണ്ടാണ് കൂടുതൽ ശാഖകൾ ശക്തമാക്കും
മറുപടിഇല്ലാതാക്കൂ