2018, ഏപ്രിൽ 11, ബുധനാഴ്‌ച

          

     സുഭാഷിതം


കോ ഹി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരം വ്യവസായിനാം
കോ വിദേശഃ സവിദ്വാനാം
കഃ പരഃ പ്രിയവാദിനാം🌹
⚜⚜⚜⚜⚜⚜⚜⚜⚜

     *🌷സമർത്ഥൻമാർക്ക് എന്താണ് ചെയ്യാൻ വയ്യാത്തത്? പരിശ്രമശാലികൾക്ക് എന്താണ് ദൂരെയായിട്ടുള്ളത്? വിദ്വാൻമാർക്ക് ഏതാണ് വിദേശമായിട്ടുള്ളത്? മധുരമായി സംസാരിക്കുന്നവർക്ക് ആരാണ് അന്യനായിട്ടുള്ളത്?🌷*

✨✨✨✨✨✨✨✨✨

2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

ഹിന്ദു സാമ്രാജ്യ ദിനം

►►► "ഹിന്ദു സാമ്രാജ്യ ദിനം " ►►►

"ഛത്രപതി ശിവാജി മഹാരാജാവ് വഴികാട്ടുന്നു..!!
"സാധാരണക്കാരനില്‍ സാധാരണക്കാരനായി ജനിച്ചു സ്വന്തം ജീവിതം കൊണ്ട് ധാര്‍മ്മികമായ പ്രവൃത്തിയിലൂടെ ഒരു മഹാ സാമ്രാജ്യം തന്നെ സ്ഥാപിച്ച (ഹിന്ദു സാമ്രാജ്യം) ഛത്രപതി ശിവജി മഹാരാജാവ് ഓരോ രാഷ്ട്രസ്നേഹിക്കും എന്നും പ്രചോദനം തന്നെയാണ്.
മൂന്നരനൂറ്റാണ്ടുമുമ്പ്‌ 1674 ജൂണ്‍ 6നാണ്‌ ശിവാജി മഹാരാജ്‌ ഛത്രപതിയായത്‌. അദ്ദേഹം തന്റെ സാമ്രാജ്യത്തിനെ ഹിന്ദു-സാമ്രാജ്യം എന്നാണ്‌ വിളിച്ചത്‌. അസാധാരണ വലുപ്പമുള്ള കുറച്ചുപേരി-ലൂടെയല്ല, മറിച്ച്‌ സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത, ധര്‍മ്മത്തിന്റെ അടിത്തറ-യില്‍ പടുത്തുയര്‍ത്തിയതായിരുന്നു ശിവാജിയുടെ ഹിന്ദുസാമ്രാജ്യം.
ശിവാജിയ്ക്കു മുമ്പും പിമ്പും അദ്ദേഹ-ത്തിന്റെ കാലത്തും ഭാരതത്തില്‍ പല സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു. ഭൂവിസ്തൃതി കൊണ്ട്‌ അവയില്‍ പലതും ശിവാജിയുടെ സാമ്രാജ്യത്തേക്കാള്‍ വലുതുമായിരുന്നു. എന്നിട്ടും ശിവാജിയുടെ ഹിന്ദുസാമ്രാജ്യ സ്ഥാപനദിനത്തെ മാത്രം തെരഞ്ഞെടുത്താ-ഘോഷിക്കാന്‍ കാരണമെന്താണ്‌? ശിവാജിയുടെ വീക്ഷണങ്ങള്‍ രാഷ്ട്രത്തിന്റെ അസ്മിതയില്‍ ഉറച്ചവയായിരുന്നു എന്നതു തന്നെ.
ഒരു രാഷ്ട്രത്തിന്റെ തനിമയും ചൈതന്യവും ജനജീവിതത്തില്‍ ആവിഷ്കരിക്കുന്നത്‌ തടയപ്പെടുമ്പോള്‍ രാഷ്ട്ര ജീവിതം ദുസ്സഹമാകും. വൈദേശികഭരണം നമ്മുടെ നാടിനുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ അതാണ്‌ സംഭവിച്ചത്‌. ബലപ്രയോഗത്തിലൂടെയാണ്‌ വൈദേശിക ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇത്‌ സൃഷ്ടിച്ചതെങ്കില്‍ ബ്രിട്ടീഷ്‌ ഭരണം വിദ്യാഭ്യാസപരിഷ്കരണത്തിലൂടെ അത്‌ നേടിയെടുത്തു. നഷ്ടപ്പെട്ട രാഷ്ട്രാത്മാവിന്റെ നൈരന്തര്യം പ്രഖ്യാപിക്കുകയാണ്‌ ഹിന്ദുസാമ്രാജ്യം എന്ന്‌ തന്റെ സാമ്രാജ്യത്തിന്‌ പേരിട്ടുകൊണ്ട്‌ ശിവാജി ചെയ്തത്‌.
ഭാരതത്തിലേക്കുള്ള ഇസ്ലാമിക കടന്നാക്രമണം കേവലം സൈനികമായ ആധിപത്യമായിരുന്നില്ല. അത്‌ മതപരവും സാമൂഹികവുമായ ആധിപത്യം കൂടിയാ-യിരുന്നു. മുഹമ്മദ്‌ ബിന്‍ കാസിമിന്റെ സിന്ധാക്രമണം മുതല്‍ മുഗള-സാമ്രാജ്യത്തിന്റെ അവസാനം വരെയുള്ള ഒരായിരം വര്‍ഷത്തെ കാലഘട്ടത്തില്‍ ഭാരതം അനുഭവിച്ച സാമൂഹികവും മതപരവുമായ യാതനകളും പീഡനങ്ങളും സമാനതകളില്ലാത്തതാണ്‌. എത്രലക്ഷം ഹിന്ദുക്കള്‍ കൊന്നൊടുക്കപ്പെട്ടു! എത്രയെത്ര ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു! എത്രലക്ഷം പേരെ മതംമാറ്റി! എത്ര കോടി സഹോദരിമാര്‍ മാനഭംഗത്തിനിരയായി! ഹിന്ദുജനത പവിത്രമായി കരുതുന്ന ഗോവിനെ പരസ്യമായി കൊന്നു. എത്ര കോടി ജനങ്ങള്‍ മതനികുതിയായ ജസിയ നല്‍കിക്കൊണ്ട്‌ അടിമകളെപ്പോലെ നരകിച്ചു! ഭാരതീയ മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടും ദേശീയ ജീവിതം വെല്ലുവിളിക്കപ്പെട്ടും കഴിഞ്ഞ അക്കാലത്ത്‌ രാഷ്ട്രാത്മാവിനെക്കുറിച്ചുള്ള വിഭ്രാന്തി ചിന്തിക്കുന്നവര്‍ക്കിടയില്‍ പരന്നിരുന്നു.
ഈ സാമൂഹ്യപശ്ചാത്തലത്തിലാണ്‌ ശിവാജി ഹിന്ദുസാമ്രാജ്യം സ്ഥാപിക്കുന്നത്‌. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധ-മുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യ സ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്‌. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌.
ആധുനിക പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത്‌ ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരവും പുരോഗമനാത്മകവുമായ നിരവധി പരിഷ്കരണങ്ങള്‍ ശിവാജി നടപ്പാക്കി. പ്രാചീനമായ മൂല്യങ്ങളെ കാലാനുസൃതവും പ്രായോഗികവുമാക്കി, യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ശാസ്ത്രസാങ്കേതിക പുരോഗതി ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ഗുണപാഠമായി ഉപയോഗപ്പെടുത്താം എന്നദ്ദേഹം മാതൃകാപരമായി തെളിയിച്ചു. പ്രതിരോധം, വാണിജ്യം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ധീരമായ പരീക്ഷണങ്ങള്‍ നടത്തി. ആത്മ വിസ്മൃതിയിലാണ്ടുപോയ ഹിന്ദുസമൂഹത്തെ ഉദ്ധരിച്ച്‌ ലോകത്തിന്‌ മുമ്പില്‍ കൊണ്ടുവരണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. ഇനിയുമൊരു വിദേശാധിപത്യത്തിന്‌ അവസരം കൊടുക്കാത്തവിധം രാജ്യസുരക്ഷ കുറ്റമറ്റതാക്കി. അടിമത്ത-ത്തിന്റെ അവശിഷ്ടങ്ങളായിനിന്ന സകലതിനേയും അദ്ദേഹം തിരസ്കരിച്ചു. സാവധാനത്തില്‍ ഭാരതത്തിന്റെ ദേശീയ അസ്മിത വെളിപ്പെട്ടുതുടങ്ങി.
ദരിദ്രരായ കൃഷിക്കാര്‍ക്ക്‌ ദുരിതാശ്വാസ പദ്ധതി ഏര്‍പ്പെടുത്തിയും ധര്‍മ്മശാലകള്‍ സ്ഥാപിച്ചും ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചും ജനങ്ങളുടെ ധാര്‍മ്മികവും സാമൂഹ്യവുമായ അഭിവൃദ്ധി അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. ഭരണകാര്യത്തില്‍ ഉത്തമമാതൃക ഏതെന്ന്‌ ചരിത്രത്തില്‍ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാല്‍ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാല ഘട്ടത്തെ എടുത്തുകാട്ടാം. ശത്രുവിനോട്‌ ഏതു സമീപനം സ്വീകരിക്കണമെന്നും ജനക്ഷേമം ഏതു വിധം നിര്‍വ്വഹിക്കണ മെന്നുമുള്ളതിന്‌ ശിവാജി ആധുനിക ഭരണാധികാരികള്‍ക്ക്‌ മാതൃകയാണ്‌. അഴിമതിയോടും രാജ്യദ്രോഹത്തോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിരുന്നില്ല.
ശിവാജിയുടെ വിജയം മുഴുവന്‍ ഭാരതത്തിനും ആത്മവിശ്വാസം പകര്‍ന്നു. രാജസ്ഥാനിലും അസമിലും ബീഹാറിലും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സ്വധര്‍മ്മത്തിന്റെ പതാക ഉയര്‍ന്നു. ശിവാജിയുടെ മാര്‍ഗ്ഗം ആത്മരക്ഷയുടെയും വിജയത്തിന്റേയും മാര്‍ഗമാണെന്ന്‌ ഭാരതം പൊതുവില്‍ അംഗീകരിച്ചു. എതിരാളികള്‍ പോലും തലകുനിക്കുന്ന സ്വഭാവഗുണത്തി നുടമയായിരുന്നു ശിവാജി. സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രവും ജനസമ്മതനും ആയിരുന്നിട്ടും സ്വച്ഛാധിപത്യത്തിന്റെയോ അഹങ്കാരത്തിന്റേയോ അംശംപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. വിനയാന്വിതനും നീതിനിഷ്ഠനും ധൈര്യശാലിയുമായിരുന്നു. ഏതുതരത്തില്‍ നോക്കിയാലും ഹിന്ദുസമാജത്തിന്റെ ആദര്‍ശ പുരുഷനായിരുന്നു ശിവാജി.
ശിവാജിയുടെ കാലത്തെന്നപോലെ ഇന്നും സമാജമനസ്സില്‍ ആത്മവിശ്വാസവും ദേശീയ ബോധവും പരിശ്രമശീലവും വളര്‍ത്തേണ്ട-തുണ്ട്‌. ശിവാജിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഹിന്ദു ധര്‍മ്മത്തേയും സംസ്കാരത്തേയും സമാജത്തേയും നില നിര്‍ത്താന്‍ ഓരോ വ്യക്തിയിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടതാണ്‌; ശിവാജിയെ മാതൃകയാക്കി ജീവിക്കേണ്ടതാണ്‌.
ജിഹാദികളും മിഷനറിമാരും ഹിന്ദുവിന്റെ നെഞ്ചിൽ ചവിട്ടി മെതിക്കുന്ന നമ്മുടെ ഈ കാലഖട്ടത്തിൽ, വരാൻ പോകുന്ന പോരാട്ടത്തിൽ ഹിന്ദുവിന് ഭയക്കേണ്ട കാര്യമില്ല. കാരണം ഹിന്ദുവിന്റെ ചരിത്രം പോരാട്ടത്തിന്റെ ചരിത്രമാണ്. ഹിന്ദുവിന്റെ നാട്ടിലേക്ക് അധിനിവേശത്തിന്റെ ശക്തികൾ കടന്നു വന്ന ആ നിമിഷം തന്നെ അതിനെതിരെ ഉള്ള ചെറുത്തുനിൽപ്പും ഭാരതത്തിൽ ആരംഭിച്ചിട്ടുണ്ട്. അത് കൊണ്ട് ഹിന്ദുവിന്റെ പാരമ്പര്യവും ചരിത്രവും പോരാട്ടത്തിന്റെ ചരിത്രമാണ്.
ശൂന്യതയിൽ നിന്നും ഒരു സാമ്രാജ്യം സൃഷ്ടിക്കുവാൻ വേണ്ടി മറാത്തയിലെ തെരുവ് വീഥികളിൽ നിനും നിരക്ഷരരായ നിർധനരായ മറാത്തയിലെ യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട്, അവർക്ക് ധാർമ്മികമായ വിദ്യാഭ്യാസം പകർന്നു കൊണ്ട്, ഒളിപ്പോരിലൂടെ ഗറില്ലാ യുദ്ധ മുറകളിലൂടെ സമര തന്ത്രങ്ങൾ പഠിപ്പിച്ചുകൊണ്ട്, നമ്മെ അടക്കി ഭരിക്കുവാൻ വെമ്പൽ കൊണ്ട മുഗൾ സാമ്രാജ്യത്തിലേക്കും കിരാതനായ ഭരണാധികാരിയുടെ കുടവയർ പിളർന്നു കുടൽമാല പുറത്തെടുത്തു ഹിന്ദുവിന്റെ അഭിമാനത്തിന്റെ വിജയ വൈജയന്തി ഭാരതത്തിന്റെ മണ്ണിൽ പാറിപ്പിച്ച ഛത്രപതി ശിവജിയുടെ പാരമ്പര്യമാണ് ഹിന്ദുവിന്റെ പാരമ്പര്യം.

ആ ഛത്രപതി ശിവജിയുടെ പാരമ്പര്യത്തെ പിന്തുടർന്ന് കൊണ്ട്... ആ ഛത്രപതി ശിവജിയുടെ പോരാട്ട വീര്യത്തെ പിന്തുടർന്ന് കൊണ്ട്... തിരുമുഘത്തു വെട്ടേറ്റു വീണ സമയത്തും വന്ദേ മാതരമെന്നും ഭാരത്‌ മാതാ കി എന്നും വിളിച്ച സ്ത്രീ രത്നങ്ങൾ വീരമ്രിത്യു വരിച്ച ഭാരതത്തിന്റെ മണ്ണിൽ കാലോന്നി കൊണ്ട്... നമുക്ക് ജീവിച്ചേ മതിയാകു!
ആ ജീവിതത്തിന്റെ പോരാട്ടത്തിൽ, ഹിന്ദുവിന്റെ അവകാശങ്ങള സംരക്ഷിക്കുവാൻ വേണ്ടിയുള്ള പോരാട്ടത്തിൽ പടയണി ചേരുവാൻ ഈ നാട്ടിലെ എല്ലാ ഹിന്ദുത്വ അഭിമാനികളെയും ആഹ്വാനം ചെയ്യുന്നു.

മഹാരാജാ ഛത്രപതി ശിവജി കി ജയ്!

2018, ഏപ്രിൽ 7, ശനിയാഴ്‌ച

ഛത്രപതി ശിവജി

ആരാണ് ഛത്രപതി ശിവജി....???

എന്നത് ഈ വാക്കുകൾക്ക് അതീതമാണ്, എന്നിരുന്നാലും പ്രിയ സഹോദരർക്കു അല്പമെങ്കിലും അറിയാൻ ഉതകട്ടെ ഈ വിവരങ്ങൾ.

*1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജിജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞയോദ്ധാവും രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗികവിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യംനേടി. ധാർമ്മിക ബോധത്തിന്റെ നിറകുടമായ ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ്ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെശിവാജിയെ ആകർഷിച്ചു. തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ്. ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ് അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടംപിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത്. തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട് ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത് ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു. സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി പ്രതാപ്ഗഢ് യുദ്ധം മാറി. മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെഅയച്ചു. എന്നാൽ കോൽഹാപ്പൂരിൽ നടന്ന യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ കുതിരപ്പടയുടെ മിന്നലാക്രമണത്തിൽതോൽപ്പിക്കപ്പെട്ടു. തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താസാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥ ഖാനെ പൂനേയിൽ വച്ച് ശിവാജി മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാഖാന്റെ വിരലിന് വെട്ടേറ്റു. ശിവാജിക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേഔറംഗസീബ് സ്ഥലം മാറ്റി. 1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട്ശിവാജിയുടെ സൈന്യത്തിന് പിടിച്ചുനിൽക്കാനായില്ല . സന്ധിക്ക് സമ്മതിക്കുകയാണ് ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു. 1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ളപുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു. എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായശിവാജി മകനോടൊപ്പം അവിടെ നിന്ന് രക്ഷപ്പെട്ടു.

1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചുപിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു. അതികഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു അതിൽപ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെഅഭിമാനമായ സിഹഗഡ് പിടിച്ചെടുത്ത യുദ്ധം. സിംഹഗഡെന്ന 'കൊണ്ടാന' കോട്ട നഷ്ടമായത് ശിവാജിയുടെ അമ്മയെ വളരെയധികം ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട മറാത്തയുടെ അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെകാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക്കഴിഞ്ഞില്ല. ഭഗവധ്വജം ഉയർന്നു പാറേണ്ടകോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ? ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു. കൊണ്ടാന കോട്ട ശത്രുവിന്റെ അധീനതയിലായിരിക്കുന്നിടത്തോളം കാലംതനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു. തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായസംസ്കാരം പകർന്നു നൽകിയ അമ്മയെ വിഷമിപ്പിക്കുകയോ? കോട്ട പിടിച്ചെടുക്കാൻതന്നെ ശിവാജി തീരുമാനിച്ചു. മറാത്തയോദ്ധാക്കളിൽ പ്രധാനിയായ താനാജിമാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു. മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ടപിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജിഅറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന്പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി. കേവലം മുന്നൂറിൽ താഴെ വരുന്ന യോദ്ധാക്കളുമായി 1670 ഫെബ്രുവരി 4 ന് രാത്രിഅദ്ദേഹം കോട്ടയിലേക്ക് കുതിച്ചു. തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ മുകളിലെത്തി. സഹോദരൻ സൂര്യാജിയും മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടംതകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം. കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്ഘോരമായി യുദ്ധം ചെയ്തു. മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽകൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത്കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയുംമറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരംവീട്ടി. കൊണ്ടാന കോട്ട മറാത്ത വീര്യത്തിനുമുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി. കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജിതന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെപോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു. പക്ഷേ സിംഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെപറഞ്ഞു. താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാനകോട്ട അന്നു മുതൽ സിംഹഗഡ് എന്നറിയപ്പെട്ടു. ശിവനേരിയിലെ സിംഹഗർജ്ജനം അടിമത്തത്തിലാണ്ട് കിടന്ന ഒരു സമൂഹത്തെ ഉത്തേജിതരാക്കിത്തുടങ്ങി. ശിവാജിയുടെസാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു. അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന്തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹംസൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹംപൊരുതി നിന്നു. രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചുകൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജിഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും. ഭരണ നിർവ്വഹണത്തിൽ വ്യക്തിതാത്പര്യ-ങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു പ്രാധാന്യവും കൊടുത്തില്ല. മുന്നൂറോളം കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്നിയമിച്ചില്ല. പൂർണമായും ജനതയുടെ വിപ്ളവമായിരുന്നു . അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.

 1674ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്ത പക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദുസ്വാഭിമാനത്തിന്റെ ആ സിംഹഗർജ്ജനം മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജിമഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു. സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക്മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവുംകാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെജലകണങ്ങളാൽ ആശ്ളേഷിച്ചു. അതെ നൂറ്റാണ്ടുകളുടെഅടിമത്തത്തിൽ നിന്നുംഭാരതം പുതിയൊരു ലോകത്തേക്ക് വയ്ക്കുകയായിരുന്നു. ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരുഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെവെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളംഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയിൽനിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായജൈത്രയാത്ര ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്നഊർജം ചെറുതല്ല. ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല. മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ ഉദ്ഘോഷിക്കുന്ന രാഷ്ട്രമാതൃകയായിരുന്നു. ആത്മദീപം തെളിയിച്ച്അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരുസംസ്കൃതിക്ക് നാശമില്ലെന്നതായിരുന്നു ആ സത്യസന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽനിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച്വിശ്വമെങ്ങും മാറ്റൊലി കൊണ്ടു. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ,തൊഴിലാളികളിലൂടെനേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെഅടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നുശിവാജി. അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെഅസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപോലെസ്വന്തം വംശത്തിന്റെ പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്അതിനാലാണ്. ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന്ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതിശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക്അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹംസ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരുപങ്കുണ്ട്. ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെശിവാജിയിൽ നിന്നാണ്.

...സ്വാമി വിവേകാനന്ദൻ പറഞ്ഞതെത്ര ശരി ...ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ.. ഹിന്ദുത്വത്തെ രക്ഷിച്ചവൻ .. ഹിന്ദു ധർമ്മത്തെ പുനപ്രതിഷ്ഠിച്ചവൻ.. !!!

2018, ഏപ്രിൽ 3, ചൊവ്വാഴ്ച

ഗുരു തന്റെ ശിഷ്യ



മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?"

ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു .
ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി : "മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് ."
" അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ , പിന്നെന്തിനു ഉച്ചത്തിൽ അലറണം ?
" അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി.
അപ്പോൾ ഗുരു പറഞ്ഞു: രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിലായിരിക്കും സ്ഥിതി ചെയ്യുന്നത് . ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്. നേരെ മറിച്ചു് സ്നേഹിക്കുന്ന രണ്ടു പേരെ നോക്കൂ.. അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് പരസ്പരം ആശയം കൈമാറുന്നത് ! ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കും. ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും.."